Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഴുക്കുചാലിൽനിന്ന് നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

text_fields
bookmark_border
Bodies of 2 newborns found in drain in Telanganas Kamareddy
cancel


തെലങ്കാനയിലെ കാമറെഡ്ഡിൽ നവജാത ശിശുക്കളായ ഇരട്ടകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കാമറെഡ്ഡിയിലെ ബത്തുകമ്മ കുന്ത കോളനിയുടെ മധ്യഭാഗത്തുള്ള അഴുക്കുചാലിലാണ് ഏഴുദിവസം പ്രായം തോന്നിക്കുന്ന കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹങ്ങൾ കാമറെഡ്ഡിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അഴുക്കുചാലിൽ തുണിയിൽ പൊതിഞ്ഞ നിലയിലുണ്ടായിരുന്ന ആൺകുഞ്ഞിന്റെയും പെൺകുഞ്ഞിന്റെയും മൃതദേഹങ്ങൾ പ്രദേശവാസികളാണ് കണ്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ് അംഗൻവാടി അംഗങ്ങളെ വിളിച്ച് എല്ലാ ഗർഭിണികളുടെയും വിവരങ്ങൾ ശേഖരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bodies of 2 newborns found in drain in Telangana's Kamareddy
Next Story