Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎന്‍ജിന്‍ തകരാർ മൂലം...

എന്‍ജിന്‍ തകരാർ മൂലം ബോട്ട് ഒഴുകിപോയി, തുണയായത് മത്സ‍്യതൊഴിലാളികൾ അയച്ച സന്ദേശം; നാല് ദിവസത്തിന് ശേഷം ഒഡീഷതീരത്ത് നിന്നും രക്ഷപ്പെടുത്തി മറൈന്‍ പൊലീസ്

text_fields
bookmark_border
എന്‍ജിന്‍ തകരാർ മൂലം ബോട്ട് ഒഴുകിപോയി, തുണയായത് മത്സ‍്യതൊഴിലാളികൾ അയച്ച സന്ദേശം; നാല് ദിവസത്തിന് ശേഷം ഒഡീഷതീരത്ത് നിന്നും രക്ഷപ്പെടുത്തി മറൈന്‍ പൊലീസ്
cancel

അമരാവതി: മത്സ‍്യബന്ധനബോട്ട് തകരാറിലയതിനെതുടർന്ന് ഒഡീഷത്തീരത്ത് നിന്ന് പത്ത് മത്സ്യതൊഴിലാളികളെ മറൈന്‍ പൊലീസ് രക്ഷപ്പെടുത്തി. ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ യന്ത്രവത്കൃത ബോട്ട് എന്‍ജിന്‍ തകരാറിലായതുമൂലം ഒഡീഷ തീരത്തേക്ക് ഒഴുകി പോകുകയായിരുന്നു. നാല് ദിവസം മുമ്പാണ് കാക്കിനാഡ ഫിഷിംഗ് ഹാർബറിൽ നിന്ന് പത്ത് പേരടങ്ങുന്ന സംഘം മത്സ‍്യബന്ധനത്തിന് പോയത്. പിന്നാലെ കടലിൽ വെച്ച് സാങ്കേതിക തകരാർ സംഭവിച്ചതോടെ പുരി തീരത്ത് നിന്ന് ഏകദേശം 2-3 കിലോമീറ്റർ അകലേക്ക് ബോട്ട് ഒഴുകി നീങ്ങി. ഇതോടെ തൊഴിലാളികൾ സഹായത്തിനായി അപായ സന്ദേശം അയക്കുകയായിരുന്നു.

വിവരമറിഞ്ഞ ഉടൻ തന്നെ പുരി മറൈൻ പോലീസ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. സമീപത്തുണ്ടായിരുന്ന മറ്റൊരു മത്സ്യബന്ധന ബോട്ട് സ്ഥലത്തെത്തി പത്ത് മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി കരയിലെത്തിച്ചു. തകരാറിലായ ബോട്ട് സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ചിന്തപ്പള്ളി ഗ്രാമത്തിലുള്ള കുടുംബങ്ങൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് പത്ത് പേരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. കടലിൽ കുടുങ്ങിയ ഉടൻ തന്നെ മത്സ‍്യതൊഴിലാളികൾ കുടുംബങ്ങൾക്ക് വീഡിയോ സന്ദേശങ്ങൾ അയച്ചിരുന്നു. ഇത് ബന്ധുക്കളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും സമയോചിതമായ ഇടപെടലിലൂടെ രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishing boatfishermenAndrapradeshEngine
News Summary - Boat drifted due to engine failure; message sent by fishermen became a lifeline; rescued by Marine Police off the Odisha coast after four days.
Next Story