Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീട്​ 12ാം ക്ലാസ്​...

വീട്​ 12ാം ക്ലാസ്​ പരീക്ഷ സെൻറർ; സ്​കൂൾ ജീവനക്കാരനും കൂട്ടാളികളും അറസ്​റ്റിൽ

text_fields
bookmark_border
വീട്​ 12ാം ക്ലാസ്​ പരീക്ഷ സെൻറർ; സ്​കൂൾ ജീവനക്കാരനും കൂട്ടാളികളും അറസ്​റ്റിൽ
cancel

ലഖ്​നോ: ഉത്തർപ്രദേശിൽ വീട്​ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷ സ​െൻററാക്കി മാറ്റിയ സ്​കൂൾ ജീവനക്കാരനെ പൊലീസ്​ അറസ്​റ്റ് ചെയ്​തു. ഉത്തർ പ്രദേശിലെ ​12ാം ക്ലാസ്​ ബോർഡ്​ പരീക്ഷക്ക്​ കുട്ടികളെ സഹായിക്കാനായിരുന്നു തട്ടിപ്പ്​.

പൊലീസ്​ നടത്തിയ റെയ്​ഡിലാണ്​ സ്​കൂളിലെ ക്ലർക്കിനെയും കൂട്ടാളിക​ളെയും പിടികൂടിയത്​. സ്​റ്റാമ്പ്​ ചെയ്​ത ഉത്തര കടലാസുകളും ഉത്തരമെഴുതുന്നവരെയും പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ഉത്തരങ്ങൾ എഴുതിയ​ ശേഷം കുട്ടികളുടെ ഉത്തര കടലാസിൽ കൂട്ടി​േച്ചർക്കാനായിരുന്നു​ പദ്ധയിയെന്ന്​ പൊലീസ്​ പറയുന്നു.

സ്വകാര്യ സ്​കൂളിൻെറ സമീപത്താണ്​ ക്ലർക്കിൻെറ വീട്​. തട്ടിപ്പ്​ തിരിച്ചറിയാതിരിക്കാനാണ്​​ ഉത്തരകടലാസുകളിൽ സ്​റ്റാമ്പ്​ പതിക്കുന്നതെന്നും പൊലീസ്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsUP SchoolUP Board examUttar Pradesh
News Summary - UP Board test solvers caught with answer sheets at Clerks home
Next Story