Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോൾവോ ബസ് മേൽപാലത്തിൽ വാഹനങ്ങളിൽ ഇടിച്ചുകയറി VIDEO

text_fields
bookmark_border
ബി.എം.ടി.സിയുടെ ബസാണ് അപകടത്തിൽപെട്ടത്
വോൾവോ ബസ് മേൽപാലത്തിൽ വാഹനങ്ങളിൽ ഇടിച്ചുകയറി VIDEO
cancel

ബംഗളൂരു: നിയന്ത്രണം നഷ്ടപ്പെട്ട വോൾവോ ബസ് ബംഗളൂരുവിലെ മേൽപാലത്തിൽ നിരവധി വാഹനങ്ങളിൽ ഇടിച്ചുകയറി. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ ബസ് ഹെബ്ബാൾ മേൽപാലത്തിലാണ് അപകടമുണ്ടാക്കിയത്. നിരവധി ബൈക്കുകളിലും കാറുകളിലും ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. അപകടത്തിന്‍റെ ദൃശ്യങ്ങൾ ബസിലെ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞത് പുറത്തുവന്നിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല.

മേൽപാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കെ മുന്നിൽ വാഹനങ്ങൾ നിർത്തിയത് കണ്ട് ബ്രേക്ക് ചവിട്ടാൻ ശ്രമിച്ചെങ്കിലും ബസ് രണ്ടു ബൈക്കുകളിൽ ഇടിച്ചുകയറുകയായിരുന്നു. വീണ്ടും മുന്നോട്ടുനീങ്ങിയ ബസ് രണ്ടു കാറുകളിലും ഇടിച്ചാണ് നിന്നത്.

അപകടത്തിൽ രണ്ടു പേർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാൾക്ക് കാലിനേറ്റ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BMTC Volvo Bus Rams Into Multiple Vehicles On Flyover -Video
Next Story