ന്യൂഡൽഹി: പ്രതിപക്ഷ ബഹിഷ്കരണം വകവെക്കാതെ പാസാക്കിയ കാർഷിക, തൊഴിൽ നിയമ പരിഷ്കരണങ്ങൾക്കെതിരെ സംഘ്പരിവാർ സംഘടനകളായ ബി.എം.എസും സ്വദേശി ജാഗരൺ മഞ്ചും രംഗത്ത്.വ്യവസായബന്ധ തൊഴിൽചട്ടത്തിെൻറ കരടിനെതിരെ മറ്റു തൊഴിലാളി യൂനിയനുകൾക്കൊപ്പം ബി.എം.എസ് വിശദമായ വിയോജിപ്പ് സർക്കാറിനെ അറിയിച്ചിരുന്നുവെന്ന് പ്രസ്താവനയിൽ സംഘടന പറഞ്ഞു. ട്രേഡ് യൂനിയനുകളും പാർലമെൻറിെൻറ സ്റ്റാൻഡിങ് കമ്മിറ്റിയും തൊഴിലാളിക്ഷേമം മുൻനിർത്തി നൽകിയ ഒറ്റ നിർദേശംപോലും പരിഗണിച്ചില്ല.
തൊഴിലുടമകൾക്കാണ് നിയമപരിഷ്കരണം പ്രയോജനം. 300ൽ താഴെ തൊഴിലാളികളുള്ള വ്യവസായസ്ഥാപനങ്ങളിൽ പിരിച്ചു വിടലും അടച്ചുപൂട്ടലും നടപ്പാക്കാൻ സർക്കാർ അനുമതി വേണ്ട, ട്രേഡ് യൂനിയനുകളുടെ പ്രവർത്തനത്തിനുള്ള നിയന്ത്രണം തുടങ്ങിയ വിവിധ നിർദേശങ്ങളോട് വിയോജിച്ചിരുന്നു. ആർ.എസ്.എസിനു കീഴിലെ സ്വദേശി ജാഗരൺ മഞ്ച് കാർഷിക ബില്ലുകൾക്കെതിരെ രംഗത്തു വന്നിരുന്നു.