Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി...

ബി.ജെ.പി സർക്കാറി​​​െൻറ തൊഴിലാളിദ്രോഹ നടപടി​ക്കെതിരെ ബി.എം.എസ്​ പ്രക്ഷോഭത്തിന്​

text_fields
bookmark_border
ബി.ജെ.പി സർക്കാറി​​​െൻറ തൊഴിലാളിദ്രോഹ നടപടി​ക്കെതിരെ ബി.എം.എസ്​ പ്രക്ഷോഭത്തിന്​
cancel

ന്യൂഡൽഹി: ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്​ഥാനങ്ങളിലെ ബി.ജെ.പി സർക്കാറിനെതിരെ പ്രക്ഷോഭവുമായി ആർ‌.എസ്‌.എസി​ന്റെ തൊഴിലാളി സംഘടന. ഈ സംസ്​ഥാനങ്ങളിൽ തൊഴിൽ നിയമങ്ങൾ മരവിപ്പിച്ചതി​നെതിരെയാണ്​ പ്രക്ഷോഭമെന്ന്​ ഭാരതീയ മസ്ദൂർ സംഘ് ( ബി.എം.എസ്​) വ്യാഴാഴ്ച പ്രഖ്യാപിച്ചു.

ബുധനാഴ്ച ദേശീയ ഭാരവാഹികളുടെ ഓൺലൈൻ യോഗം തൊഴിൽ നിയമങ്ങൾ പിൻ‌വലിക്കുന്നതിനെ ശക്തമായി അപലപിച്ചതായി ബി‌.എം‌.എസ് പ്രസ്താവനയിൽ പറഞ്ഞു. “ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതും ജനാധിപത്യവിരുദ്ധ രാജ്യങ്ങളിൽ പോലും നടപ്പാക്കാത്തതുമായ കാര്യങ്ങളാണ്​ ഇവിടെ​ നടക്കുന്നത്​. തൊഴിൽ നിയമങ്ങൾ പിൻവലിക്കുകയും ജോലി സമയം എട്ടിൽ നിന്ന് 12 ആക്കി ഉയർത്തുകയും ചെയ്യുന്നു. ഇതിനെതിരെ ബി‌.എം‌.എസ് സ്റ്റേറ്റ് യൂനിറ്റുകൾ മുഖ്യമന്ത്രിമാർക്ക്​ കത്തെഴുതിയിരുന്നു. എന്നാൽ, മധ്യപ്രദേശ്​ മുഖ്യമന്ത്രി മാത്രമാണ് ഞങ്ങളുടെ പ്രതിനിധി സംഘത്തെ കാണാനുള്ള മര്യാദ കാണിച്ചത്” - ബി.എം.എസ് പ്രസ്താവനയിൽ പറഞ്ഞു.

കോവിഡും ലോക്​ഡൗണും അന്തർസംസ്​ഥാന തൊഴിലാളികളുടെ ദുരവസ്ഥ രൂക്ഷമാക്കിയതായി സംഘടന ചൂണ്ടിക്കാട്ടി. “മിക്ക സംസ്ഥാനങ്ങളിലും തൊഴിൽ നിയമം പൂർണമായും ലംഘിക്കപ്പെടുകയാണ്​. രാജസ്ഥാൻ, മഹാരാഷ്ട്ര, ഗോവ, ഒഡീഷ എന്നിവിടങ്ങളിലും ഇതാണവസ്​ഥ. ഇതിനെതിരെ പ്രക്ഷോഭമല്ലാതെ മറ്റൊരു മാർഗവുമില്ല ” -പ്രസ്​താവനയിൽ പറയുന്നു.

തൊഴിലാളികളുടെ വേതനം, തൊഴിൽ നഷ്ടം, ദുരിതാശ്വാസ നടപടികൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച്​ മേയ് 18 വരെ ജില്ലാ ഭരണാധികാരികൾക്ക് കത്തെഴുതാനും യൂനിറ്റുകളോട്​ ബി.എം.എസ് ആഹ്വാനം ചെയ്​തു. പ്രവൃത്തി സമയം നീട്ടിയതിനും തൊഴിൽനിയമം റദ്ദാക്കുന്നതിനുമെതിരെ സാമൂഹിക അകലം പാലിച്ച് മെയ് 20ന് ജില്ലാ, വ്യാവസായിക എസ്റ്റേറ്റുകളിൽ സമരം നടത്തും. മേയ് 30, 31 തീയതികളിൽ സംസ്ഥാനതലത്തിലും കമ്പനികളിലും കൺവെൻഷനുകൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bmslabourersMigrant workersBJPUttar PradeshYogi Adityanath
News Summary - BMS to protest against labour laws suspension in U.P., M.P., Gujarat
Next Story