Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിതാഭ് ബച്ചന്‍റെ...

അമിതാഭ് ബച്ചന്‍റെ വസതി​ പൊളിക്കാൻ മുംബൈ കോർപറേഷൻ

text_fields
bookmark_border
അമിതാഭ് ബച്ചന്‍റെ വസതി​ പൊളിക്കാൻ മുംബൈ കോർപറേഷൻ
cancel

മുംബൈ: റോഡ് വീതികൂട്ടുന്നതിനായി ബോളിവുഡ് നടൻ അമിതാഭ് ബച്ചന്‍റെ വസതിയുടെ ഒരുഭാഗം പൊളിച്ചുമാറ്റാൻ നടപടി. മുംബൈയിലെ പ്രതീക്ഷ വസതിയുടെ ഒരു ഭാഗം പൊളിക്കാനാണ്​ ബൃഹാൻ മുബൈ കോർപറേഷൻ (ബിഎംസി) ഒരുങ്ങുന്നത്​. സന്ത് ധ്യാനേശ്വർ റോഡരികിലാണ്​ വസതി സ്​ഥിതി ചെയ്യുന്നത്​.

ബച്ചന്​ 2017ൽ കോർപറേഷൻ ​ നോട്ടീസ്​ നൽകിയിരുന്നു. അന്ന്​ രാജ്കുമാർ ഹിരാനി ഉൾപ്പെടെ ഏഴുപേർക്കാണ്​ അനധികൃത നിർമാണം പൊളിക്കാൻ കോർപറേഷൻ നോട്ടീസ് നൽകിയത്​. എന്നാൽ, പിന്നീട്​ നടപടിയൊന്നും എടുത്തിരുന്നില്ല.

ബച്ചനെതിരെ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് കോൺഗ്രസ് കൗൺസിലർ തുലിപ് ബ്രിയാൻ മിറാൻഡയാണ് ഈ വിഷയം വീണ്ടും ഉന്നയിച്ചത്. ചുറ്റുമുള്ള മറ്റെല്ലാ വീടുകളും പൊളിച്ചിട്ടും ബച്ചനെതിരെ നടപടിയെടുക്കാത്തത്​ എന്തുകൊണ്ടാണെന്ന്​ ഇദ്ദേഹം ചോദിച്ചു.



റോഡ് വീതികൂട്ടുന്നതുസംബന്ധിച്ച് നോട്ടീസ് നൽകി കഴിഞ്ഞാൽ പിന്നെ നടപടിയെടുക്കാൻ താമസിക്കേണ്ടതില്ലെന്നും മിറാൻഡ പറഞ്ഞു. തുടർന്നാണ് ബിഎംസി വസതിയുടെ ഒരു ഭാഗം പൊളിക്കാൻ തീരുമാനിച്ചത്. ബച്ചന്‍റെ വസതിയോട് ചേർന്നുള്ള സ്ഥലത്തിന്‍റെ മതിൽ പൊളിച്ച്​ ഓവുചാൽ നിർമിച്ചിരുന്നു. എന്നാൽ വീട് സ്​ഥിതിചെയ്യുന്ന സ്​ഥലത്ത്​ മാത്രം ഒന്നും ചെയ്​തില്ല.

"നോട്ടീസ് നൽകിയിട്ടും എന്തുകൊണ്ടാണ് ഭൂമി ഏറ്റെടുക്കാതിരുന്നത്? ഇത് ഒരു സാധാരണക്കാരന്‍റെ വസ്​തു ആയിരുന്നെങ്കിൽ മുനിസിപ്പൽ ആക്ട് നോട്ടീസിലെ സെക്ഷൻ 299 പ്രകാരം അവർ ഉടൻ തന്നെ അത് ഏറ്റെടുക്കുമായിരുന്നു" - മിറാൻഡ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amitabh BachchanMumbai NewsBMC
News Summary - BMC to demolish part of Amitabh Bachchan's bungalow Prateeksha. Here's why
Next Story