മുംബൈ: ബി.ജെ.പിയെ പരസ്യമായി വിമര്‍ശിക്കുന്ന പാര്‍ട്ടി എം.പിയും മുന്‍ ബോളിവുഡ് നടനുമായ ശത്രുഘ്നന്‍ സിന്‍ഹയുടെ വീട്ടിലെ അധികനിര്മിതി മുംബൈ നഗരസഭ പൊളിച്ചു. ജൂഹുവിലുള്ള എട്ടുനില കെട്ടിടമായ ‘രാമായണി’നോട് ചേര്‍ന്ന് ശുചിമുറിയും പൂജാമുറിയുമാണ് അധികമായി നിര്‍മിച്ചത്. ശുചിമുറി നഗരസഭ പൊളിച്ചു. പൂജാമുറി ഉടന്‍ മാറ്റിനിർമിക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
2012 ല്‍ കെട്ടിടം പുനര്നിര്മിച്ചപ്പോഴാണ് പ്ലാനിലില്ലാത്ത രണ്ട് അധികമുറികള്‍ നിര്‍മിച്ചത്. എന്നാല്‍, അകോളയില്‍ കര്‍ഷകര്‍ക്കുവേണ്ടി ധര്‍ണ നടത്തിയ മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹയെ പിന്തുണച്ചതിന് തൊട്ടുപിന്നാലെ ഡിസംബര്‍ ആറിനാണ് അധികനിര്മിതിെക്കതിരെ നഗരസഭയുടെ നോട്ടീസ് ലഭിച്ചത്. നിരവധി പരാതികള്‍ ലഭിച്ചതിനെതുടര്‍ന്നാണ് നോട്ടീസ് അയച്ചതെന്നും ശത്രുഘ്നന്‍ സിന്‍ഹയുടെ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ പൊളിക്കുകയായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
സതാരയിലെ കര്‍ഷകരെ പിന്തുണച്ച യശ്വന്ത് സിന്ഹേയാട് കൂറുകാണിച്ചതിന് നല്കുന്ന വിലയാേണാ ഇതെന്ന് ചോദിക്കുന്നവരോട് മറുപടിപറയാന്‍ ഒന്നുമില്ല. ഒരുപേക്ഷ ആയിരിക്കാം. ഡല്‍ഹിയില്‍ തെൻറ സുരക്ഷസംവിധാനം എടുത്തുകളഞ്ഞതോടെ തുടങ്ങിയതാണ്. ചിലപ്പോള്‍ മുംബൈയിലെ റസ്റ്റാറൻറുകളില് തീപിടിച്ച സംഭവത്തില്‍ മുട്ടുവിറച്ച നഗരസഭയുടെ പ്രതികരണവുമാകാം. അങ്ങനെയെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നതായും- ട്വിറ്ററിലൂടെ ശത്രുഘ്നന്‍ സിന്‍ഹ പ്രതികരിച്ചു. വീട്ടിനകത്ത് ശുചിമുറികള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. തെൻറ കെട്ടിടത്തിലെ ജീവനക്കാര്‍ക്കും മറ്റും വേണ്ടിയാണ് ശുചിമുറി പണിതതെന്നും അദ്ദേഹം പറഞ്ഞു.