Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി ശേഷിപ്പിനായി​...

ബാബരി ശേഷിപ്പിനായി​ ആക്​ഷൻ കമ്മിറ്റി സുപ്രീംകോടതിയിലേക്ക്​

text_fields
bookmark_border
ബാബരി ശേഷിപ്പിനായി​ ആക്​ഷൻ കമ്മിറ്റി സുപ്രീംകോടതിയിലേക്ക്​
cancel

അയോധ്യ: തകർക്കപ്പെട്ട ബാബരി മസ്​ജിദി​ന്‍റെ ശേഷിപ്പുകൾ ലഭിക്കണമെന്നാവ​ശ്യപ്പെട്ട്​ ആക്​ഷൻ കമ്മിറ്റി സുപ്ര ീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ശേഷിപ്പുകൾ സൂക്ഷിക്കാനുള്ള സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട്​ പ്ര ദേശത്തെ മുസ്​ലിംകളോട്​ സംസാരിച്ചതായി കമ്മിറ്റി കൺവീനർ സഫർയാബ്​ ജിലാനി പറഞ്ഞു. അടുത്ത ആഴ്​ച ഡൽഹിയിൽ യോഗം ചേ ർന്ന്​ തീരുമാനമെടുക്കുമെന്ന്​ കമ്മിറ്റിയുടെ അഭിഭാഷകനായ രാജീവ്​ ധവാനുമായി സംസാരിച്ച ശേഷം ജിലാനി അറിയിച്ചു.

1992ൽ തകർത്ത മസ്​ജിദിന്‍റെ ശേഷിപ്പുകൾ രാമക്ഷേത്രനിർമാണം തുടങ്ങുന്നതിനുമുമ്പ്​ നീക്കണമെന്നാണ്​ മുസ്​ലിം കക്ഷികളുടെ ആവശ്യം​. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ ട്രസ്​റ്റ്​ രൂപവത്​കരിച്ച സാഹചര്യത്തിലാണ്​ ഈ ആവശ്യവുമായി ബാബരി മസ്​ജിദ്​ ആക്​ഷൻ കമ്മിറ്റി രംഗത്തെത്തിയത്​.

ബാബരി മസ്​ജിദ്​ കേസിൽ തങ്ങൾക്കൊപ്പമുണ്ടായിരുന്ന കക്ഷികളുമായി യോജിച്ച്​ സുപ്രീംകോടതിയെ സമീപിക്കുമെന്ന്​ അഖിലേന്ത്യ മുസ്​ലിം വ്യക്തിനിയമ ബോർഡിലെ ബാബരി മസ്​ജിദ്​ സെൽ ചെയർമാൻ എസ്​.ക്യു.ആർ ഇല്യാസ്​ പറഞ്ഞു. മസ്​ജിദി​ന്‍റെ അവശിഷ്​ടങ്ങൾ സൂക്ഷിക്കാൻ അയോധ്യയിൽ അനുയോജ്യമായ ഭൂമി ലഭിച്ചിട്ടുണ്ടെന്ന്​ പണ്ഡിതനായ സയ്യിദ്​ ഇഖ്​ലാഖ്​ അഹ്​മസും അറിയിച്ചു.

രാം ജന്മഭൂമി ട്രസ്റ്റിൽ അംഗമാക്കിയില്ല; സമ്മർദം ശക്തമാക്കി ഗോപാൽ ദാസ്, അനുനയനീക്കം തള്ളി
അ​യോ​ധ്യ: ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർ​ഥ​ക്ഷേ​ത്ര ട്ര​സ്​​റ്റി​ൽ അം​ഗ​മാ​ക്കാ​ത്ത​തി​നെ​തി​രാ​യ രാം ​ജ​ന്മ​ഭൂ​മി ന്യാ​സ്​ പ്ര​സി​ഡ​ൻ​റ്​ മ​ഹ​ന്ത്​ നൃ​ത്യ ഗോ​പാ​ൽ ദാ​സി​​െൻറ​ രോ​ഷം ത​ണ​ു​പ്പി​ക്കാ​ൻ മൂ​ന്നു​നേ​താ​ക്ക​ളെ നി​യോ​ഗി​ച്ച്​ ബി.​ജെ.​പി. അ​നു​ന​യ​നീ​ക്കം ഗോ​പാ​ൽ ദാ​സ്​ ത​ള്ളി. രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന്​ ട്ര​സ്​​റ്റ്​ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ, ഈ ​പ്ര​സ്​​ഥാ​ന​ത്തി​ന്​ ജീ​വ​ൻ ന​ൽ​കി​യ​വ​രെ അ​വ​ഗ​ണി​െ​ച്ച​ന്നാ​യി​രു​ന്നു​ ഗോ​പാ​ൽ ദാ​സി​​െൻറ പ​രാ​തി. അ​യോ​ധ്യ​യി​ലെ പാ​ർ​ട്ടി എം.​എ​ൽ.​എ വേ​ദ്​ പ്ര​കാ​ശ്​ ഗു​പ്​​ത, മേ​യ​ർ ഋ​ഷി​കേ​ശ്​ ഉ​പാ​ധ്യാ​യ്, അ​യോ​ധ്യ മ​ഹാ​ന​ഗ​ർ പ്ര​സി​ഡ​ൻ​റ്​ അ​ഭി​ഷേ​ക്​ മി​ശ്ര എ​ന്നി​വ​ർ​ ഗോ​പാ​ൽ ദാ​സി​നെ കാ​ണാ​ൻ മ​ണി​റാം ദാ​സ്​ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ ക്ഷേ​ത്ര​ക​വാ​ട​ത്തി​ൽ പു​രോ​ഹി​ത​ന്മാ​ർ ഇ​വ​രെ ത​ട​ഞ്ഞ്​ തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു. തൊ​ട്ടു​പി​റ​കെ, ഗോ​പാ​ൽ​ദാ​സ്​ പു​രോ​ഹി​ത​ന്മാ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. എ​ന്നാ​ൽ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നു​ള്ള സ​ന്ദേ​ശ​ത്തെ​തു​ട​ർ​ന്ന്​ യോ​ഗം ഉ​പേ​ക്ഷി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsBabari verdictBabri Masjid Action CommitteeZafaryab Jilani
News Summary - BMAC to move SC to claim on debris of Babri mosque-india news
Next Story