വീണ്ടും ബ്ളൂവെയ്ൽ മരണം; തമിഴ്നാട്ടിൽ വിദ്യർഥി തൂങ്ങിമരിച്ചു
text_fieldsമധുര: തമിഴ്നാട്ടിൽ ബ്ലൂ വെയ്ൽ കെണിയിൽ കുടുങ്ങി കോളജ് വിദ്യാർഥി വീട്ടിൽ തൂങ്ങിമരിച്ചു. തിരുമംഗലത്തിനു സമീപം മൊട്ടമലയിലാണു സംഭവം. ബി.കോം വിദ്യാർഥിയായ ജെ. വിഗ്നേഷ്(19) ആണ് ബുധനാഴ്ച ജീവനൊടുക്കിയത്. മധുര മന്നാർ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് വിഗ്നേഷ്. വിഘ്നേഷിന്‍െ ഇടം കൈയില്‍ ബ്ലെയ്ഡുപയോഗിച്ച് തിമിംഗലത്തിന്റെ ചിത്രവും ബ്ലൂവെയില്‍ എന്നും എഴുതിയിട്ടുണ്ട്.
വിഗ്നേഷിന്റെ കൈയിൽ കോറിയിട്ടുള്ള മുറിപ്പാട് ബ്ലു വെയ്ൽ ഗെയിമുമായി ബന്ധപ്പെട്ടതാണെന്നു പോലീസ് സ്ഥിരീകരിച്ചു. ബ്ലു വെയ്ൽ ഗെയിമിനെ സംബന്ധിച്ച് എഴുതിയ കുറിപ്പും വിഗ്നേഷിന്റെ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്തു. വിഗ്നേഷ് ബ്ലു വെയ്ൽ ഗെയിം കളിച്ചിരുന്നതായി സഹപാഠികളും പോലീസിനു മൊഴി നൽകി. ഫോണില്‍ ഇതിനായി പ്രത്യേകം ആപ്പുകളാന്നുമില്ലെന്നും എന്നാല്‍ വിഘ്നേഷിന് പലപ്പോഴും ഫോണില്‍ നിര്‍ദ്ദേശങ്ങള്‍ സന്ദേശങ്ങളായോ കോളുകളായോ വരാറുണ്ടായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
