ബ്ലൂവെയ്ൽ: ഗുജറാത്തിൽ യുവാവ് ആത്മഹത്യ ചെയ്തു; ഡൽഹി വിദ്യാർഥി ഞരമ്പ് മുറിച്ചു
text_fieldsന്യൂഡൽഹി: ഗുജറാത്തിൽ ബ്ലൂവെയ്ൽ ഗെയിം കളിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ഡൽഹിയിൽ കൗമാരക്കാരൻ ഞരമ്പ് മുറിച്ചതും ഗെയിം കളിച്ചാണെന്ന് സംശയിക്കുന്നു. ചികിത്സയിലിരിക്കുന്ന വിദ്യാർഥി പൊലീസ് നിരീക്ഷണത്തിലാണ്.
ഗുജറാത്ത് സ്വദേശി അശോക് മലുനയാണ് ആത്മഹത്യ ചെയ്തത്. പാലത്തിൽ നിന്ന് സബർമതി നദിയിൽ ചാടിയാണ് ആത്മഹത്യ. അതിനു തൊട്ടുമുമ്പ് ബ്ലൂവെയ്ൽ ഗെയിം പൂർത്തിയാക്കാനുള്ള അവസാന പടിയെന്ന് ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.
അതേസമയം, ഡൽഹിയിൽ നിന്നുള്ള ആൺകുട്ടിയുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. എന്നാൽ, കുട്ടിയുടെ െപരുമാറ്റത്തിൽ വലിയ വ്യത്യാസങ്ങൾ കാണപ്പെട്ടിരുന്നെനും കൗൺസിലിങ്ങിന് വിധേയനാക്കിയിരുന്നതായും രക്ഷിതാക്കൾ അറിയിച്ചുവെന്ന് ഡോക്ടർമാർ പറഞ്ഞു. 17കാരനായ കുട്ടി ജ്യോമെട്രി ബോക്സിലെ ഉപകരങ്ങൾ ഉപയോഗിച്ച് കൈ മുറിച്ചിരുന്നുവെന്നും ഭയപ്പെടുത്തുന്ന സിനിമകൾ കണ്ടിരുന്നതായും റിപ്പോർട്ടുണ്ട്. കുട്ടി പൊലീസ് നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
