'സ്പർശനമേറ്റാൽ കടുത്ത ചൊറിച്ചിലും വേദനയും'; മുംബൈയിൽ ജെല്ലിഫിഷ് ആക്രമണം
text_fieldsമുംബൈ: വിഷമുള്ള ബ്ലൂ േബാട്ടിൽ ജെല്ലി ഫിഷിെൻറ ആക്രമണത്തിൽ മുംബൈ ബീച്ചിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവയുടെ വിഷാംശമുള്ള ഗ്രാഹികൾ മനുഷ്യ ശരീരത്തിൽ സ്പർശിച്ചാൽ ശക്തമായ ചൊറിച്ചിലും മണിക്കൂറുകൾ നീണ്ട വേദനയുമുണ്ടാകും. നഗരത്തിലെ പല ബീച്ചുകളിലായി ജെല്ലിഫിഷുകൾ ദൃശ്യമായ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തിയിലാണ്. 150ഒാളം പേർക്ക് ഇതുവരെ ജെല്ലി ഫിഷ് ആക്രമണത്തിൽ പരിേക്കറ്റതായി റിപ്പോർട്ടുണ്ട്.
’പോർച്ചുഗീസ് മാൻ ഒാഫ് വാർ’ എന്നറിയപ്പെടുന്ന ജെല്ലി ഫിഷ് അവയുടെ ഗ്രാഹികൾ ഉപയോഗിച്ചാണ് മത്സ്യങ്ങളെ കൊല്ലുന്നത്. ഇത് മനുഷ്യരുടെ ജീവന് അപകടമുണ്ടാക്കില്ല. പ്രധാനമായും മഴക്കാലം തുടങ്ങി പകുതിയാവുേമ്പാഴാണ് മുംബൈയിെല കടൽതീരങ്ങളിൽ ഇവ ദൃശ്യമാവുക.

‘‘ഇൗ കടൽതീരം മുഴുവൻ ജെല്ലി ഫിഷുകളാണ്. രണ്ട് ദിവസമയി കുറേ പേർക്ക് പരിക്കേറ്റു. സ്പർശനമേറ്റ ഭാഗത്ത് ചെറുനാരങ്ങ ഉരച്ച് പലർക്കും പ്രാഥമിക ശുശ്രൂഷ നൽകി’’യതായി ജുഹു ബീച്ചിലുള്ള കച്ചവടക്കാരൻ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇൗ വർഷം വലിയ അളവിലാണ് ജെല്ലിഫിഷുകൾ കാണപ്പെട്ടത്. ബീച്ച് സന്ദർശനം കുറച്ച് ദിവസത്തേക്ക് നിർത്തിവെക്കാനും സമീപ വാസികൾ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
