Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരക്തദാന മഹത്വം...

രക്തദാന മഹത്വം നായ്ക്കളിലൂടെയും; ജിപ്പിക്ക് ജീവൻ നൽകി ജിമ്മിയുടെ രക്തം

text_fields
bookmark_border
Blood donation glory through dogs
cancel

മംഗളൂരു: രക്തദാന മഹത്വം നായ്ക്കളിലൂടെയും തുടരുകയാണ്. കർണാടക ഹാവേരി മൃഗാശുപത്രിയിലാണ് സംഭവം നടന്നത്. രണ്ട് മാസം ഗർഭിണിയായ ജിപ്പിയെന്ന നായയുടെ ജീവൻ കാത്തത് ജിമ്മിയെന്ന നായയുടെ രക്തം.

ലികിത് ഹഡലിഗിയുടെ വളർത്തു നായാണ് ജിപ്പി. അസ്വസ്ഥത പ്രകടിപ്പിച്ചതിനാൽ ഹാവേരി മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻ രക്തം കിട്ടിയില്ലെങ്കിൽ ജിപ്പിയുടെ ജീവൻ അപകടത്തിലാണെന്ന് ഡോക്ടർ പറഞ്ഞു. ഇതറിഞ്ഞയുടൻ വൈഭവ് പടിൽ തന്റെ നായുമായി ആശുപത്രിയിൽ എത്തി. 350 മില്ലി ലിറ്റർ രക്തം കയറ്റിയതോടെ ജിപ്പി ഉഷാറായി. തന്റെ ചോര സഹജീവിയുടെ ഞരമ്പുകളിലേക്ക് കയറ്റുന്നത് നോക്കി രക്ത ദാതാവ് തറയിൽ കിടന്നു.

Show Full Article
TAGS:blood donation dogs 
News Summary - Blood donation glory through dogs
Next Story