ഭോപാലിൽ അന്ധയായ 53കാരിയെ ബലാത്സംഗം ചെയ്തു
text_fieldsഭോപാൽ: ലോക്ഡൗണിനിടെ വീട്ടിൽ തനിച്ചായിരുന്ന അന്ധയായ സ്ത്രീയെ ബലാത്സംഗം ചെയ്തു. ബാങ്ക് ഓഫിസറായ 53 കാരിയെയ ാണ് ബലാത്സംഗത്തിനിരയാക്കിയത്. ഇവരുടെ ഭർത്താവ് ലോക്ഡൗണിൽ കുടുങ്ങി രാജസ്ഥാനിലായിരുന്നു.
ബാൽക്കണിയിലൂടെ വീട്ടിനകത്തേക്ക് കടന്ന പ്രതി സ്ത്രീയുടെ ഫോൺ കൈവശപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. കരച്ചിൽ കേട്ട് സമീപത്തെ വീട്ടുകാർ വാതിൽ തുറന്ന് അകത്തെത്തിയപ്പോേഴക്കും പ്രതി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് രാജസ്ഥാനിൽ കുടുങ്ങിയ ഭർത്താവിനെ പൊലീസിൻെറ പ്രേത്യക അനുമതിയോടെ വീട്ടിലെത്തിച്ചു.
ചൂട് കൂടിയതിനെ തുടർന്ന് സ്ത്രീ ജനൽ തുറന്നിടുകയായിരുന്നു. രണ്ടാം നിലയിൽ താമസിക്കുന്ന ഇവരുടെ ജനൽ തുറക്കുന്നത് കോണിപ്പടിയിലേക്കാണ്. ഇതുവഴിയാണ് പ്രതി അകത്തെത്തിയത്. പ്രതിക്കായി അന്വേഷണം ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
