Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമാനതകളില്ലാത്ത അഭിനയ പ്രതിഭ; ദിലീപ് കുമാറിന്റെ വിയോഗത്തില്‍ മോദി

text_fields
bookmark_border
dilip kumar and modi 7721
cancel

ന്യൂഡല്‍ഹി: അന്തരിച്ച നടന്‍ ദിലീപ് കുമാര്‍ സമാനതകളില്ലാത്ത അഭിനയ പ്രതിഭയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ചലച്ചിത്ര ഇതിഹാസമായി അദ്ദേഹം ഓര്‍മിക്കപ്പെടും -മോദി ട്വീറ്റ് ചെയ്തു.

അഭിനയ മികവിലൂടെ തലമുറകളായുള്ള പ്രേക്ഷകരെ അദ്ദേഹം ആരാധകരാക്കി മാറ്റി. സാംസ്‌കാരിക ലോകത്തിന് കനത്ത നഷ്ടമാണ് ദിലീപ് കുമാറിന്റെ വിയോഗം. കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും ആരാധകരേയും അനുശോചനമറിയിക്കുന്നതായും മോദി പറഞ്ഞു.

ഇന്ന് രാവിലെയോടെയാണ് ബോളിവുഡ് ഇതിഹാസ താരമായ ദിലീപ് കുമാര്‍ (98) വിടപറഞ്ഞത്. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ബുധനാഴ്ച ശ്വാസതടസ്സത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Blessed with unparalleled brilliance’: PM Modi condoles Dilip Kumar’s death
Next Story