Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇസ്രായേൽ എംബസിക്ക്​...

ഇസ്രായേൽ എംബസിക്ക്​ സമീപം സ്​ഫോടനം; വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം

text_fields
bookmark_border
Blast Near Israel Embassy LIVE Updates
cancel

ന്യൂഡൽഹി: ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക്​ സമീപം സ്​ഫോടനം നടന്നതിനെതുടർന്ന്​ വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം. വെള്ളിയാഴ്ച വൈകീട്ടാണ്​ സംഭവം. ചെറിയ സ്​​േഫാടനമാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും​ പൊലീസ്​ അറിയിച്ചു. ഡൽഹിയുടെ ഹൃദയഭാഗത്തുള്ള ഇസ്രായേൽ എംബസിക്ക് സമീപം തീവ്രത കുറഞ്ഞ സ്‌ഫോടനമാണ്​ നടന്നത്​. നടപ്പാതയ്ക്ക് സമീപമാണ് സ്‌ഫോടനം നടന്നതെന്നും സമീപത്തെ മൂന്ന് കാറുകളുടെ വിൻഡ്‌സ്ക്രീനുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ഡൽഹി പോലീസ് അറിയിച്ചു. ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.


കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കർ എമ്പസി അധികൃതരുമായി ചർച്ച നടത്തി. സ്​ഫോടനത്തെതുടർന്ന്​ സർക്കാർ ഓഫീസുകൾക്കും മറ്റ്​ പ്രധാന സ്​ഥാപനങ്ങളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും കൂടുതൽ സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി.ഐ.എസ്.എഫ്) അറിയിച്ചു.സംഭവസ്​ഥലത്ത്​ നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്​. കൂടാതെ അബ്​ദുൽ കലാം റോഡ്​ പൊലീസ്​ ബാരിക്കേഡുകൾ ഉപയോഗിച്ച്​ അടക്കുകയും ചെയ്​തു.


സൈനികരുടെ ബീറ്റിങ്​ ദെ റിട്രീറ്റ്​ ചടങ്ങ്​ നടക്കുന്ന വിജയ ചൗക്കിൽനിന്ന്​ രണ്ട് കിലോമീറ്റർ അകലെയാണ് സ്‌ഫോടനം നടന്നത്. ഏറെ സുരക്ഷയുള്ള ​മേഖലയാണിത്​. സ്‌ഫോടകവസ്തു പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് എംബസിയിൽനിന്ന് മീറ്ററുകൾ മാത്രം അകലെയുള്ള ജിൻഡാൽ വസതിക്ക് പുറത്തെ നടപ്പാതയിൽ ഉപേക്ഷിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb blastIsrael Embassy
Next Story