Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ വീടിനകത്ത്​...

കശ്​മീരിൽ വീടിനകത്ത്​ സ്​ഫോടനം; 17കാരി മരിച്ചു, ആറുപേർക്ക്​ പരിക്ക്​

text_fields
bookmark_border
കശ്​മീരിൽ വീടിനകത്ത്​ സ്​ഫോടനം; 17കാരി മരിച്ചു, ആറുപേർക്ക്​ പരിക്ക്​
cancel
camera_alt

Representative Image

ശ്രീനഗർ: ജമ്മു കശ്​മീരിലെ കുപ്​വാരയിൽ വീടിനകത്തുണ്ടായ സ്​ഫോടനത്തിൽ 17കാരി കൊല്ലപ്പെട്ടു. ആറ്​ പേർക്ക്​ പരിക്കേറ്റു.

ഹന്ദ്വാറ പ്രദേശത്തെ തരത്​പോരയിലെ ഗുലാം അഹ്​മദ്​ വാനിയുടെ വീട്ടിൽ വ്യാഴാഴ്ച രാത്രി 8.45നാണ്​ സ്​ഫോടനമുണ്ടായതെന്ന്​ അധികൃതർ അറിയിച്ചു​. ശബ്​നം വാനിയാണ്​ മരിച്ചത്​. കുടുംബാംഗങ്ങൾക്കാണ്​ പരിക്കേറ്റത്​.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്ങനെയാണ്​ സ്​ഫോടനമുണ്ടായതെന്നും മറ്റും പൊലീസ്​ അന്വേഷിച്ച്​ വരികയാണ്​. എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിച്ചതാകാനാണ്​ സാധ്യതയെന്നാണ്​ പ്രാഥമിക നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blastKupwara
News Summary - one dead and six injured in unexplained blast in residential house in Kupwara
Next Story