Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർണാടകയിലെ പടക്കനിർമാണശാലയിൽ സ്‌ഫോടനം: രണ്ട് മലയാളികൾ അടക്കം മൂന്നുപേർ മരിച്ചു
text_fieldsbookmark_border
മംഗളൂരു: കർണാടകയിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് മലയാളികൾ അടക്കം മൂന്നുപർ മരിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്കടിയിലാണ് അപകടം. മലയാളികളായ എ.സ്വാമി (55), എം.വർഗീസ്(68), ഹാസൻ അർസിക്കരയിലെ ചേതൻ(25) എന്നിവരാണ് മരിച്ചത്.
ഹാസൻ സ്വദേശികളായ സി.ദിനേശ്(32), കെ.കിരൺ(30), അർസികരെയിലെ യു. കുമാർ(33), ചിക്കമരഹള്ളിയിലെ എം.കലേശ(29), മലയാളികളായ കെ.പ്രേം (27), സി.കേശവ് (34) എന്നിവർക്കാണ് പരിക്കേറ്റത്. കൊച്ചോടിയിൽ ബഷീർ എന്നയാളുടെ തോട്ടത്തിലെ
പടക്കനിർമ്മാണശാലയിലാണ് സ്ഫോടനമുണ്ടായത്. വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. സംഭവ സമയത്ത് ഒമ്പതുപേരായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നത്. അപകടത്തിൽ കെട്ടിടം പൂര്‍ണമായി തകര്‍ന്നു.
Next Story

