‘ബഗീരയോട് മൗഗ്ലി എവിടെ’ എന്ന് സോഷ്യൽ മീഡിയ
text_fieldsബംഗളൂരു: കർണാടക വനമേഖലയിൽ കണ്ടെത്തിയതെന്ന പേരിൽ പ്രചരിക്കപ്പെടുന്ന കരിമ്പുലിയുടെ ചിത്രം ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ. കബനി വനത്തിലാണ് കരിമ്പുലിയെ കണ്ടെത്തിയതെന്ന കുറിപ്പോടെ എർത്ത് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച ചിത്രങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
വന്യജീവി ഫോട്ടോഗ്രാഫറായ ഷാസ് ജംഗ് എടുത്ത ചിത്രങ്ങൾ അദ്ദേഹംതന്നെ കഴിഞ്ഞ വർഷം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. എന്നാൽ, ഇപ്പോൾ ട്വിറ്ററിലൂടെ പുറത്തുവന്നതോടെയാണ് ആളുകൾ ഏറ്റെടുത്തത്. ജംഗ്ൾ ബുക്ക് എന്ന കഥയിലെ ബഗീര എന്ന കരിമ്പുലിയോടാണ് ആളുകൾ ഈ ചിത്രങ്ങൾ താരതമ്യം ചെയ്യുന്നത്. ബഗീരയോട് മൗഗ്ലി എവിടെ എന്നും പലരും കമൻറായി തമാശയായി ചോദിക്കുന്നുണ്ട്.
