കള്ളപ്പണ മുന്നറിയിപ്പ്: ഇതുവരെ ലഭിച്ചത് 38,000 മെയിൽ
text_fieldsമുംബൈ: കള്ളപ്പണത്തെക്കുറിച്ച് വിവരം നൽകുന്നതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഇ-മെയിൽ സംവിധാനത്തിൽ ഇതുവരെ ലഭിച്ചത് 38,068 മെയിൽ. 6,050 മെയിലുകൾ തുടർനടപടികൾക്കായി ആദായ നികുതി വകുപ്പിന് കൈമാറിയെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) അധികൃതർ അറിയിച്ചു.
മുംബൈ സ്വേദശിയായ ജിതേന്ദ്ര ഘാഡെ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്കുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. 32,018 ഇ-മെയിലുകളിൽ തുടർനടപടിയെടുത്തിട്ടില്ല. വ്യാജ ഇ-മെയിലുകൾ എത്രയാണെന്നത് സംബന്ധിച്ച് അന്വേഷണം പൂർത്തിയായ ശേഷമേ പറയാൻ കഴിയൂവെന്നും സി.ബി.ഡി.ടി അറിയിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് കള്ളപ്പണം നിയന്ത്രിക്കുന്നതിനും കള്ളപ്പണക്കാരെക്കുറിച്ച് വിവരം നൽകുന്നതിനുമായി blackmoneyinfo@incometax.gov.in എന്ന ഇ-മെയിൽ െഎ.ഡി കേന്ദ്ര ധനമന്ത്രാലയം ഏർപ്പെടുത്തിയത്. 84 ശതമാനം അപേക്ഷകളിലും തുടർനടപടികൾ ഉണ്ടാകാതെ അവസാനിപ്പിച്ചതിെൻറ കാരണം വ്യക്തമല്ലെന്ന് ഘാഡെ പറഞ്ഞു. അധികൃതർ ഇക്കാര്യം ഗൗരവമായി എടുക്കാത്തതുകൊണ്ടോ ജീവനക്കാരുടെ കുറവുകൊണ്ടോ സംഭവിച്ചതാവാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
