Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത്​ ഷാ...

അമിത്​ ഷാ കൊൽക്കത്തയിൽ; കരി​െങ്കാടി

text_fields
bookmark_border
അമിത്​ ഷാ കൊൽക്കത്തയിൽ; കരി​െങ്കാടി
cancel

കൊൽക്കത്ത: പശ്​ചിമബംഗാളിൽ റാലിക്കെത്തിയ അമിത്​ ഷായ്​ക്ക്​ നേരെ കരി​െങ്കാടി. യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരാണ്​ ​ കരി​​​െങ്കാടി കാട്ടിയത്​. എൻ.എസ്​.സി ബോസ്​ ഇൻറർനാഷണൽ വിമാനത്താവളത്തിലെത്തിയതായിരുന്നു അമിത്​ ഷാ. വിമാനത്താവളത്തിൽ നിന്ന്​ പുറത്തിറങ്ങു​േമ്പാഴാണ്​ അദ്ദേഹത്തിന്​ നേരെ മോദി വിരുദ്ധ മുദ്രവാക്യം വിളിച്ചുകൊണ്ട്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ കരി​െങ്കാടി കാട്ടിയത്​.

പിന്നീട്​ അമിത്​ ഷാ പോകുന്ന വഴിയിൽ മോ​േട്ടാർ സൈക്കിളുകൾ ഉ​പയോഗിച്ച്​ തടസ്സം സൃഷ്​ടിക്കാൻ യൂത്ത്​കോൺഗ്രസ്​ പ്രവർത്തകർ ശ്രമിച്ചെങ്കിലും ​െപാലീസ്​ ഇടപട്ട്​ തടഞ്ഞു. തുടർന്ന്​ നടന്ന റാലിയിൽ മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനമാണ്​ അമിത്​ ഷാ നടത്തിയത്​. വോട്ട്​ ബാങ്ക്​ രാഷ്​ട്രീയത്തിനായാണ്​ മമത അസം പൗരത്വ രജിസ്​റ്റിനെതിരെ രംഗത്തെത്തുന്നതെന്നും അമിത്​ ഷാ കുറ്റപ്പെടുത്തി.

ബി.ജെ.പി നടത്തുന്ന റാലിയിൽ പ​െങ്കടുക്കുന്നതിനായാണ്​ അമിത്​ ഷാ കൊൽക്കത്തയിലെത്തിയത്​. പാർട്ടി ആസ്ഥാനത്ത്​ സംസ്ഥാന പ്രസിഡൻറ്​ ദിലീപ്​ ഘോഷി​​​​​െൻറ നേതൃത്വത്തി​​​​​െൻറ സംഘം അമിത്​ ഷായെ സ്വീകരിച്ചു. നേരത്തെ അമിത്​ ഷായുടെ സന്ദർശനത്തിന്​ മുന്നോടിയായി പാർട്ടി പ്രസിഡൻറ്​ തിരികെ പോകണമെന്ന്​ ആവശ്യപ്പെട്ടുള്ള ഗോ ബാക്ക്​ പോസ്​റ്ററുകൾ കൊൽക്കത്തയിൽ നിറഞ്ഞിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amith shakerala newsyouth congressmalayalam newsKolkata visit
News Summary - Black flags greet Amit Shah in Kolkata-india news
Next Story