മോദിയുടെ റാലിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്; വിവാദമായപ്പോൾ പിൻവലിച്ചു
text_fieldsറാഞ്ചി: ഝാർഖണ്ഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കെത്തുന്നവർ കറുത്ത വസ് ത്രം ധരിക്കരുതെന്ന ഉത്തരവ് വിവാദമായപ്പോൾ പിൻവലിച്ചു. ശനിയാഴ്ചയാണ് പാലമൗ ജി ല്ലയിൽ നരേന്ദ്ര മോദി എത്തുന്നത്. മാസങ്ങളായി സമരം തുടരുന്ന സംസ്ഥാനത്തെ അധ്യാപകർ പരിപാടിയിൽ പ്രതിഷേധിക്കാനിടയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് കറുത്തവസ്ത്രം ധരിച്ചെത്തുന്നത് നിരോധിച്ച് ജില്ല ഭരണകൂടം ഉത്തരവിട്ടത്.
ഏതുനിറത്തിലുള്ള വസ്ത്രം ധരിച്ചെത്തുന്നതിനും നിരോധനമില്ലെന്നും പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ജനങ്ങൾ പൊലീസുമായി സഹകരിക്കണമെന്നും ഉത്തരവ് പിൻവലിച്ച് പാലമൗ പൊലീസ് മേധാവി ഇന്ദ്രജിത്ത് മഹാതോ പറഞ്ഞു.
