വരുന്നു, സുരക്ഷിത ട്രെയിൻ യാത്രക്ക് ‘ബ്ലാക് ബോക്സ്’ കോച്ചുകൾ
text_fieldsലഖ്നോ: വിമാനത്തിന് തുല്യമായ ‘ബ്ലാക് ബോക്സുകൾ’ റെയിൽവേ കോച്ചുകളിലും വരുന്നു. വിമാനത്തിലും മികവുള്ള മേന്മകളുമായി. അപകട ശേഷം കാരണം കണ്ടെത്താനാണ് വിമാനങ്ങളിൽ ബ്ലാക്ബോക്സുകളെ ആശ്രയിക്കുന്നതെങ്കിൽ ട്രെയിനുകളിൽ ഇവ അപകടത്തെ മുൻകൂട്ടി ചെറുക്കും. സുരക്ഷക്കൊപ്പം യാത്രക്കാർക്ക് നവീന സൗകര്യങ്ങളും ഇതുവഴി ലഭിക്കും.
സ്മാർട്ട് കോച്ചുകളുടെ ആദ്യ ബാച്ച് റായ്ബറേലിയിലെ റെയിൽവേ കോച്ച് ഫാക്ടറിയിൽനിന്ന് വെള്ളിയാഴ്ച പുറത്തിറക്കി. ട്രെയിൻ അപകടങ്ങൾ കുറക്കുന്നതിെൻറ ഭാഗമായാണ് ഇന്ത്യൻ റെയിൽവേയുടെ പുതിയ പരീക്ഷണം. ബ്ലാക് ബോക്സുള്ള സ്മാർട്ട് കോച്ചുകളിൽ സി.സി.ടി.വി കാമറ, വിവരങ്ങൾ അറിയാനുള്ള സംവിധാനം, വൈഫൈ എന്നിവയും ലഭ്യമാകും. യാത്രക്കിടെയുള്ള ചെറു വ്യതിയാനങ്ങൾപോലും ബ്ലാക് ബോക്സ് നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകും.
- ട്രെയിൻ പാളംതെറ്റൽ അടക്കമുള്ളവ തടയാം.
- ട്രെയിനിലെ വയറുകൾ, ഇലക്ട്രോണിക് ഭാഗങ്ങൾ എന്നിവയിലെ താപവ്യതിയാനം നിരീക്ഷിക്കും.
- ഷോർട്ട് സർക്യൂട്ട്, തീപിടിത്തം എന്നിവയിൽനിന്ന് ഇത് കോച്ചിനെ രക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
