ബി.ജെ.പിയുടെ അധികാര ആർത്തി ജനാധിപത്യത്തെ അപകടത്തിലാക്കുന്നു –മായാവതി
text_fieldsലഖ്നോ: ബി.ജെ.പിയുടെ അധികാരക്കൊതിക്കെതിരെ ആഞ്ഞടിച്ച് ബി.എസ്.പി നേതാവ് മായാവതി. ഉത്തർപ്രദേശിലും ഗുജറാത്തിലും അടുത്തിടെ നടന്ന സംഭവവികാസങ്ങൾ ജനാധിപത്യത്തെ അപകടത്തിലാക്കിയിരിക്കുകയാണ്. മോദി സർക്കാറിെൻറ ഇൗ ചെയ്തികളുടെ ഏറ്റവും നല്ല ഉദാഹരണമാണ് ഗോവയും മണിപ്പൂരും ബിഹാറും ഗുജറാത്തും യു.പിയുമെല്ലാം. ബി.ജെ.പിയുടെ അധികാരത്തോടുള്ള ആർത്തി ഇപ്പോൾ അധികാരത്തോടുള്ള ആസക്തിയായി മാറിയിരിക്കുകയാണെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സി.ബി.െഎ, ഇൻകം ടാക്സ് ഡിപ്പാർട്മെൻറ് തുടങ്ങിയ ഒൗദ്യോഗിക സംവിധാനങ്ങളെ പ്രതിപക്ഷനേതാക്കൾെക്കതിരായി ദുരുപയോഗം ചെയ്യുകയാണ്. ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ സർക്കാറുകളും ഇപ്പോൾ ഇൗ ഒൗദ്യോഗിക ഭീകരതയെ അഭിമുഖീകരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
