Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആം ആദ്​മി പാർട്ടിയുടെ...

ആം ആദ്​മി പാർട്ടിയുടെ പേര്​ മുസ്​ലിം ലീഗ്​ എന്നാക്കണം -കപിൽ മിശ്ര

text_fields
bookmark_border
ആം ആദ്​മി പാർട്ടിയുടെ പേര്​ മുസ്​ലിം ലീഗ്​ എന്നാക്കണം -കപിൽ മിശ്ര
cancel

ന്യൂഡൽഹി: വിവാദ പരാമർശങ്ങൾ കാരണം തെരഞ്ഞെടുപ്പ്​ കമീഷ​ൻ താക്കീത്​ ചെയ്​ത ബി.ജെ.പി നേതാവ്​ കപിൽ മിശ്ര വീണ്ടും വ ിവാദ പരാമർശവുമായി രംഗത്ത്​.

‘ആം ആദ്​മി പാർട്ടിയുടെ പേര്​ മുസ്​ലിം ലീഗ്​ എന്നാക്കി മാറ്റണ’മെന്നാണ്​ കപിൽ മ ിശ്രയുടെ പുതിയ ട്വീറ്റ്​. ‘ആം ആദ്​മി പാർട്ടിയുടെ പുതിയ പേര്​ മുസ്​ലിം ലീഗ്​ എന്നാക്കണം. ഉമർ ഖാലിദ്​, അഫ്​സൽ ഗുരു, ബുർഹാൻ വാനി... തീവ്രവാദികളെ പിതൃതുല്യരായി കാണുന്നവർക്കെല്ലാം യോഗി ആദിത്യനാഥിനെ ഭയമാണ്​’ എന്നായിരുന്നു കപിൽ മിശ്ര ട്വീറ്റ്​ ചെയ്​തത്​.

ഡൽഹി മോഡൽ ടൗൺ മണ്ഡലത്തിലെ ബി.ജെ.പി സ്​ഥാനാർഥിയായ കപിൽ മിശ്ര പ്രകോപനപരമായ പരാമർശങ്ങൾ നടത്തുന്നെന്ന്​ ചൂണ്ടിക്കാട്ടി 48 മണിക്കൂർ പ്രചാരണരംഗത്തുനിന്ന്​ മാറി നിൽക്കണമെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഫെബ്രുവരി എട്ടിനാണ്​ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്​. അന്ന്​ ഡൽഹി തെരുവുകളിൽ ഇന്ത്യയും പാകിസ്​താനും തമ്മിൽ ഏറ്റുമുട്ടുമെന്നായിരുന്നു കപിൽ മിശ്രയുടെ വിവാദ പരാമർശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapdelhi electionKapil Mishramalayalam newsindia news
News Summary - BJP’s Kapil Mishra stirs row again, says AAP should be renamed as Muslim League -India news
Next Story