Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമേരിക്കയിലെ...

അമേരിക്കയിലെ  കുടിയേറ്റ വിലക്ക്​ ഇന്ത്യയിലും നടപ്പിലാക്കണം– യോഗി ആദിത്യനാഥ്​

text_fields
bookmark_border
അമേരിക്കയിലെ  കുടിയേറ്റ വിലക്ക്​ ഇന്ത്യയിലും നടപ്പിലാക്കണം– യോഗി ആദിത്യനാഥ്​
cancel

ലഖ്​നോ: അമേരിക്കൻ  പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപി​​െൻറ വിലക്കിനെ അനുകൂലിച്ച്​ ബി.ജെ.പി എം.പി ​യോഗി ആദിത്യനാഥ്​. അമേരിക്കയിൽ നടപ്പിലാക്കിയതിന്​ സമാനമായി ഇന്ത്യയിലും വിലക്ക്​ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിനോട്​ അനുബന്ധിച്ച്​  ബി.ജെ.പിയുടെ പ്രചാരണത്തിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. 

പടിഞ്ഞാറൻ യു.പിയിൽ ഹിന്ദുക്കൾ പലായനം ചെയ്യുകയാണെന്നും ശ്രദ്ധിച്ചില്ലെങ്കിൽ ഉത്തർപ്രദേശ് അടുത്ത കശ്​മീർ ആയി മാറുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കശ്​മീരിൽ പണ്ഡിറ്റുകൾ  പലായനം ചെയ്​തതിന്​ സമാനമായ​ സാഹചര്യമാണ്​ ഉത്തർപ്രദേശിൽ നില നിൽക്കുന്നതെന്നും യോഗി ആദിത്യനാഥ്​ പറഞ്ഞു.  ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്​ സംഭവിക്കാതിരിക്കാനാണ്​ ബി.ജെ.പി ശ്രമിക്കുന്നതിന്​. കശ്​മീർ നമുക്ക്​ നഷ്​ടപ്പെട്ടു എന്നാൽ പടിഞ്ഞാറൻ ഉത്തർപ്രദേശ്​ നഷ്​ടപ്പെടാൻ അനുവദിക്കില്ലെന്നും ആദിത്യനാഥ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yogi Adityanath
News Summary - BJP's Yogi Adityanath Praises Donald Trump's Immigration Ban, Says India Needs It
Next Story