ബി.ജെ.പിയുടെ ‘വോട്ട് ജിഹാദ്’ തോൽവി പേടിയിൽ –പവാർ
text_fieldsമുംബൈ: തെരഞ്ഞെടുപ്പിലെ പരാജയം മുന്നിൽ കണ്ടാണ് ബി.ജെ.പി വോട്ട് ജിഹാദും വർഗീയ മുദ്രാവാക്യവും പ്രയോഗിക്കുന്നതെന്ന് മഹാ വികാസ് അഘാഡി (എം.വി.എ) ശിൽപി ശരദ് പവാർ. തെരഞ്ഞെടുപ്പിൽ ജയിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞ ബി.ജെ.പി മതവികാരം കുത്തിപ്പൊക്കി ഹിന്ദുക്കളും മുസ്ലിംകളും തമ്മിലെ സൗഹൃദം നശിപ്പിക്കാൻ ശ്രമിക്കുകയാണ്.
പുണെയിലെ ഹിന്ദുക്കൾ കൂടുതലുള്ള ചിലയിടങ്ങളിൽ അവർ കൂട്ടമായി ബി.ജെ.പിക്കാണ് വോട്ടുചെയ്യുന്നത്. ചിലയിടങ്ങളിൽ ചില സമുദായക്കാർ അധികമുണ്ടാകാം. അവരുടെ പ്രത്യയശാസ്ത്ര വിശ്വസപ്രകാരമാണ് അവർ വോട്ട് ചെയ്യുക.
അത് സ്വാഭാവികമാണ്. തെരഞ്ഞെടുപ്പിൽ മതവികാരം ഉണ്ടാക്കാൻ വേണ്ടിയാണ് ലവ് ജിഹാദ് പോലുള്ള വാക്കുകൾ ബി.ജെ.പി പ്രയോഗിക്കുന്നത്. ഞങ്ങളതിന് എതിരാണ്-ശരദ് പവാർ പറഞ്ഞു.

