Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കർഷകർക്കും പാർട്ടിക്കുമൊപ്പം; സമരത്തിനെത്തുന്ന ചിലർക്ക് വേറെ അജണ്ട -സണ്ണി ഡിയോൾ
cancel

കർഷകർക്കും പാർട്ടിക്കുമൊപ്പം; സമരത്തിനെത്തുന്ന ചിലർക്ക് വേറെ അജണ്ട -സണ്ണി ഡിയോൾ

text_fields
bookmark_border

ചണ്ഡീഗഡ്: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ എപ്പോഴും കർഷകരുടെ കൂടെയാണെന്ന് നടനും ബി.ജെ.പി എം.പിയുമായ സണ്ണി ഡിയോൾ. ഇത് സർക്കാറും കർഷകരും തമ്മിലുള്ള പ്രശ്നമാണ്. അത് അവർ തന്നെ ചർച്ച ചെയ്ത് പരിഹരിക്കും. ഇതിനിടയിേലക്ക ചിലർ പിന്തുണയുമായി വരുന്നുണ്ട്. അവർക്ക് പ്രത്യേക അജണ്ടയുണ്ട്. അവർ കർഷകരെ കുറിച്ചല്ല ചിന്തിക്കുന്നത് - സണ്ണി ഡിയോൾ കുറിച്ചു.

2019ൽ സണ്ണി ഡിയോളിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത പഞ്ചാബി നടൻ ദീപ് സിദ്ദു കർഷക സമരത്തെ പിന്തുണച്ചത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് സണ്ണി ഡിയോളിന്‍റെ പ്രതികരണം.

ദീപ് സിദ്ദു തെരഞ്ഞെടുപ്പ് കാലത്ത് തന്നോടൊപ്പം ഉണ്ടായിരുന്നു എന്നത് ശരിയാണ്. എന്നാൽ അദ്ദേഹം ഇപ്പോൾ പറയുന്നതും പ്രവർത്തിക്കുന്നതുമായ കാര്യങ്ങളുമായി തനിക്ക് ബന്ധമില്ല. താൻ പാർട്ടിയുടെയും കർഷകരുടെയും കൂടെയാണ്. ഈ സമരം സർക്കാറും കർഷകരും തമ്മിൽ ചർച്ച ചെയ്ത് പരിഹാരം കാണുമെന്ന് ഉറപ്പുണ്ടെന്നും സണ്ണി ഡിയോൾ കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story