മോദി വഴിമാറണം; പുതിയ നേതൃത്വം വരെട്ട –ശത്രുഘ്നൻ സിൻഹ
text_fieldsപട്ന: പുതിയതും കൂടുതൽ നല്ലതുമായ നേതൃത്വത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വഴ ിമാറിക്കൊടുക്കേണ്ട സമയമാണിതെന്ന് ബി.ജെ.പി എം.പി ശത്രുഘ്നൻ സിൻഹ. ഏറെക്കാലമായി പാർട്ടിയിൽ അസംതൃപ്തനായി തുടരുന്ന അദ്ദേഹം രൂക്ഷവിമർശനമാണ് മോദിക്കെതിരെ ഉയർത്തിയത്.
‘‘പ്രധാനമന്ത്രിയായി അഞ്ചു വർഷമായിട്ടും ഒരു വാർത്തസമ്മേളനം പോലും നടത്താത്ത പ്രധാനമന്ത്രിയാണ് മോദി. എല്ലാ കാപട്യങ്ങളിൽനിന്നും താങ്കൾ പുറത്തുവരണം’’ - ശത്രുഘ്നൻ സിൻഹ ട്വീറ്റ് ചെയ്തു. ‘‘സർക്കാർ മാറുന്നതിനു മുമ്പുതന്നെ താങ്കൾക്ക് വഴിമാറി നിൽക്കാൻ തികച്ചും ഉചിതസമയമാണിത്. പുതിയ മുഖങ്ങൾ വരെട്ട. ലണ്ടനിലേക്ക് നോക്കി ടോക്യോയെ കുറിച്ചാണ് മോദി സംസാരിക്കുന്നത്.’’ അദ്ദേഹം തുടർന്നു. സ്വന്തം മണ്ഡലമായ പട്ന സാഹിബിൽനിന്ന് പ്രതിപക്ഷ സ്ഥാനാർഥിയായി ശത്രുഘ്നൻ സിൻഹ മത്സരിച്ചേക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
