Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസഹിഷ്​ണുത:...

അസഹിഷ്​ണുത: ഹിന്ദുക്കൾക്കും മോദിക്കുമെതിരെ ഗൂഢാലോചന -ബി.ജെ.പി

text_fields
bookmark_border
അസഹിഷ്​ണുത: ഹിന്ദുക്കൾക്കും മോദിക്കുമെതിരെ ഗൂഢാലോചന -ബി.ജെ.പി
cancel

ന്യൂഡൽഹി: രാജ്യത്ത്​ അസഹിഷ്​ണുതയുടെയും ആൾക്കൂട്ട ആക്രമണത്തി​​​​െൻറയും പേരിൽ ഹിന്ദുക്കൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ഗൂഢാലോചനയുണ്ടെന്ന്​ ബി.ജെ.പി. രണ്ടുതരം ആശയങ്ങൾ തമ്മിലെ യുദ്ധമാണിന്ന്​. ഒന്ന്​ രാജ്യത്തെ ശിഥിലമാക്കാനുദ്ദേശിക്കുന്നതും രണ്ടാമത്തേത്​ ദേശീയവാദികൾ പ്രതിനിധാനം​ ചെയ്യുന്നതും. യുദ്ധം രണ്ടാമത്തെ വിഭാഗം നേടുമെന്ന്​ പാർട്ടി വക്​താവ്​ സംപിത്​ പത്ര പറഞ്ഞു. ഡൽഹിയിൽ ബി.ജെ.പി സംഘടിപ്പിച്ച സെമിനാറിലായിരുന്നു പ്രതികരണം. കശ്​മീരിനെ കുറിച്ച്​ മറ്റൊരു വിശദീകരണം സൃഷ്​ടിക്കാനാണ്​ ബി.ജെ.പി ശ്രമിക്കുന്നത്​. കോൺഗ്രസും മമത ബാനർജിയും രാജ്യത്ത്​ വഹാബിസവും സലഫിസവുമാണ്​ പ്രചരിപ്പിക്കുന്നതെന്നും ബംഗാളിലെ കലാപത്തെ സൂചിപ്പിച്ച്​ അദ്ദേഹം പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamnarendra modiHindusmalayalam newsconspiracySambit Patralynching incidents
News Summary - BJP's Sambit Patra says conspiracy being hatched against Hindus, Narendra Modi in view of lynching incidents india news, malayalam news, madhyamam
Next Story