Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരഥയാത്ര നടത്താൻ അമിത്​...

രഥയാത്ര നടത്താൻ അമിത്​ ഷായ്​ക്ക്​ നൽകിയ അനുമതി റദ്ദാക്കി

text_fields
bookmark_border
രഥയാത്ര നടത്താൻ അമിത്​ ഷായ്​ക്ക്​ നൽകിയ അനുമതി റദ്ദാക്കി
cancel

കൊൽക്കത്ത: പശ്​ചിമബംഗാളിൽ രഥയാത്ര നടത്താൻ ബി.ജെ.പിക്ക്​​ അനുമതിയില്ല. അമിത്​ ഷായുടെ രഥയാത്രക്ക്​ അനുമതി നൽക ി കൊണ്ടുള്ള ​കൊൽക്കത്ത ഹൈകോടതിയുടെ സിംഗിൾ ബെഞ്ച്​ ഉത്തരവ്​ ഡിവിഷൻ ബെഞ്ച്​ റദ്ദാക്കി. പശ്​ചിമബംഗാൾ സർക്കാർ നൽകിയ ഹരജി പരിഗണിച്ചാണ്​ കോടതി ഉത്തരവ്​. ചീഫ്​ ജസ്​റ്റിസ്​ ദേബാശിഷ്​ കർഗുപ്​ത, ജസ്​റ്റിസ്​ ശംഭ സർക്കാർ എന്നിവരടങ്ങുന്ന ബെഞ്ചാണ്​ രഥയാത്ര നടത്തുന്നതിനുള്ള അനുമതി റദ്ദാക്കിയത്.

അമിത്​ ഷായുടെ രഥയാത്ര സംസ്ഥാനത്ത്​ വർഗീയ പ്രശ്​നങ്ങൾക്ക്​ കാരണമാകുമെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ബംഗാൾ സർക്കാർ ഹരജി നൽകിയത്​​. വിഷയത്തിൽ ഇൻറലിജൻസ്​ ഏജൻസികളുടെ വിലയിരുത്തലുകൾ കൂടി പരിഗണിക്കാൻ കോടതിയുടെ ഡിവിഷൺ ബെഞ്ച്​ സിംഗിൾ ബെഞ്ചിന്​ നിർദേശം നൽകി. ഇത്​ കൂടി പരിഗണിച്ച്​ ശേഷമായിരിക്കും അമിത്​ ഷായുടെ രഥയാത്ര സംബന്ധിച്ച്​ കോടതിയുടെ അന്തിമ തീരുമാനം പുറത്ത്​ വരിക.

ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായാണ്​​ പശ്​ചിമബംഗാളിൽ അമിത്​ ഷാ രഥയാത്ര നടത്തുന്നത്​. ജനാധിപത്യത്തെ സംരക്ഷിക്കുന്ന എന്ന മുദ്രവാക്യമുയർത്തിയാണ്​ രഥയാത്ര നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amith shamalayalam newsRath YathraBJPBJP
News Summary - BJP's Rath Yatra in Bengal Caught Between Yes and No-India news
Next Story