Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Priyanka Tibrewal
cancel
Homechevron_rightNewschevron_rightIndiachevron_rightബംഗാൾ...

ബംഗാൾ ഉപതെരഞ്ഞെടുപ്പ്​; ഭവാനിപൂർ ബി.ജെ.പി സ്​ഥാനാർഥി പ്രിയങ്ക തിബ്രേവാൾ നാളെ നാമനിർദേശ പത്രിക നൽകും

text_fields
bookmark_border

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഭവാനിപൂർ മണ്ഡലത്തിൽ ബി.ജെ.പിയുടെ പ്രിയങ്ക തിബ്രേവാൾ തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. തൃണമൂൽ കോൺഗ്രസ്​ അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജിക്കെതിരെയാണ്​ മത്സരം.

സംസ്​ഥാനം തെരഞ്ഞെടുപ്പ്​ ചൂടിലായതോടെ ബി.ജെ.പിയും തൃണമൂലും പരസ്​പരം വാക്​യുദ്ധത്തിന്​ തുടക്കമിട്ടിരുന്നു. സംസ്​ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിന്​ ശേഷം നടന്ന അക്രമ സംഭവങ്ങൾ ഉയർത്തിക്കാട്ടിയാണ്​ ബി.ജെ.പിയുടെ പ്രചാരണം. സംസ്​ഥാനത്തെ എല്ലാ ജനങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ടെന്നും എന്നാൽ മമത ബാനർജയും അവരുടെ പാർട്ടിയും ഈ അവകാശം ഏറ്റെടുത്തിരിക്കുകയാണെന്നും അക്രമസംഭവങ്ങൾ ചൂണ്ടിക്കാട്ടി തി​ബ്രേവാൾ പറഞ്ഞു. ജനങ്ങൾക്ക്​ വേണ്ടിയാണ്​ ത​ാൻ മത്സരിക്കുന്നതെന്നും തിങ്കളാഴ്ച നാമനിർദേശ പത്രിക നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, മമത ബാനർജിയുടെ വിജയം ഉറപ്പാണെന്ന്​ വിശ്വസിക്കുന്ന തൃണമൂൽ പ്രവർത്തകർ ഭൂരിപക്ഷം വർധിപ്പിക്കാനുള്ള തിരക്കിലാണ്​. ജയം ഉറ​പ്പാണെന്നും ഭൂരിപക്ഷം ഉയർത്താനാണ്​ ശ്രമമെന്നും തൃണമൂൽ പ്രവർത്തകർ പറയുന്നു.

സെപ്​റ്റംബർ 30നാണ്​ ഉപതെരഞ്ഞെടുപ്പ്​. ഒക്​ടോബർ മൂന്നിന്​ ഫലം പ്രഖ്യാപിക്കും. ഏപ്രിൽ-മെയ്​ മാസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ മമത ബാനർജി നന്ദിഗ്രാമിൽ ബി.ജെ.പി നേതാവ്​ സുവേന്ദു അധികാരിയോട്​ പരാജയപ്പെട്ടിരുന്നു. എന്നാൽ, മുഖ്യമന്ത്രിയായി മമത സത്യപ്രതിജ്ഞ ​െ​ചയ്​തു. നിയമസഭയിൽ അംഗമല്ലാത്ത ഒരാൾ മന്ത്രിസ്​ഥാനത്തെത്തു​േമ്പാൾ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ്​ ചട്ടം. ഇതോടെ മമതക്കായി ഭവാനിപൂരിലെ തൃണമൂൽ എം.എൽ.എ രാജിവെക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeetrinamool congressBJPPriyanka Tibrewal
News Summary - BJPs Priyanka Tibrewal to file nomination for Bhowanipore bypolls on September 13
Next Story