യു.പിയിൽ ബി.ജെ.പി എം.പി സമാജ്വാദി പാർട്ടിയിൽ ചേർന്നു
text_fieldsന്യൂഡൽഹി: ബി.ജെ.പിക്ക് തിരിച്ചടി നൽകി യു.പിയിൽ ലോക്സഭാംഗം സമാജ്വാദി പാർട്ടിയിൽ ചേർന്നു. പ്രയാഗ്രാജ്(അലഹ ാബാദ്) ലോക്സഭാംഗം ശ്യാം ചരൺ ഗുപ്തയാണ് ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് സമാജ്വാദി പാർട്ടിയിലെത്തിയത്. ബാന്ദയിൽ നിന്ന് സമാജ്വാദി പാർട്ടി സ്ഥാനാർഥിയായി ഗുപ്ത മൽസരിക്കും.
മുൻ സമാജ്വാദി പാർട്ടി നേതാവായിരുന്ന ഗുപ്ത 1999ലെ തെരഞ്ഞെടുപ്പിൽ ബി.എസ്.പി സ്ഥാനാർഥിയോട് തോറ്റിരുന്നു. 2004ൽ സമാജ്വാദി ടിക്കറ്റിൽ ബാന്ദയിൽ നിന്ന് അദ്ദേഹം വിജയിച്ചു. 2009ൽ വീണ്ടും സമാജ്വാദി പാർട്ടി സ്ഥാനാർഥിയായി മൽസരിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
പിന്നീട് 2014ലെ തെരഞ്ഞെടുപ്പിൽ പാർട്ടി വിട്ട ്ബി.ജെ.പിയിലെത്തി പ്രയാഗ്രാജ്(അലഹാബാദ്) മണ്ഡലത്തിൽ നിന്നും വിജയിക്കുകയും ചെയ്തു. ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് ഗുപ്തയുടെ കൂറുമാറ്റം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
