ആരോഗ്യ നില വഷളായി; പ്രജ്ഞ സിങ് താക്കൂറിനെ മുംബൈയിലെ ആശുപ്രതിയിലേക്ക് മാറ്റി
text_fieldsന്യൂഡൽഹി: ഭോപ്പാൽ എം.പിയും ബി.ജെ.പി നേതാവുമായ പ്രജ്ഞ സിങ് താക്കൂറിനെ മുംബൈയിലെ കോകിലബെൻ ആശുപത്രിയിലെത്തിച്ചു. ശ്വാസകോശത്തിന് പ്രശ്നം നേരിട്ടതിനെത്തുടർന്ന് വിമാനത്തിലാണ് പ്രജ്ഞയെ മുംബൈയിലെത്തിച്ചത്. കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് 2020 ഡിസംബറിൽ പ്രജ്ഞയെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരുന്നു.
2008ലെ മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞ 2019ൽ കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് ലോക്സഭയിലെത്തിയത്. ഗാന്ധി ഘാതകനായ ഗോദ്സെയെ പുകഴ്ത്തി പ്രജ്ഞ പലകുറി രംഗത്തെത്തിയിരുന്നു. 2008 മാലേഗാവ് സ്ഫോടനത്തിലും 2007ൽ ആർ.എസ്.എസ് പ്രവർത്തകനായ സുനിൽ ജോഷി വധക്കേസിലും പ്രതിയായ പ്രജ്ഞ സിങ്ങിന് നേരത്തേ സ്തനാർബുദം പിടിപെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

