Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി നേതാക്കളുടെ...

ബി.ജെ.പി നേതാക്കളുടെ വ്യക്​തിപരമായ അധിക്ഷേപം അസ്വസ്ഥതയുണ്ടാക്കുന്നു -അഭിജിത്​ ബാനർജി

text_fields
bookmark_border
abhijit
cancel

ന്യൂഡൽഹി: ബി.ജെ.പി നേതാക്കളുടെ വ്യക്​തിപരമായ അധിക്ഷേപം അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന്​ ​നൊബേൽ സമ്മാന ജേതാവ് ​ അഭിജിത്​ ബാനർജി. വാണിജ്യ മന്ത്രി പിയൂഷ്​ ഗോയലിൻെറയും ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുൽ സിൻഹയുടെയും പ്രസ്​താവ നകളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദ വയറിന്​ നൽകിയ അഭിമുഖത്തിലായിരുന്നു അഭിജിത് ബാനർജിയുടെ പ്രതികരണ ം.

ജി.എസ്​.ടി ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ പ്രശ്​നങ്ങൾ സൃഷ്​ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒരു സർക്കാറിനും ജി. എസ്​.ടി പ്രശ്​നങ്ങളില്ലാതെ നടപ്പാക്കാൻ സാധിക്കില്ല. ഡിമാൻഡ്​ വർധിപ്പിക്കാതെ കോർപ്പറേറ്റ്​ നികുതി ഇളവു കൊണ്ട്​ കാര്യമുണ്ടാവില്ല. ഗ്രാമീണ മേഖലയിൽ പണമെത്തിക്കുന്ന പദ്ധതികളിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാവുവെന്നും അദ്ദേഹം വ്യക്​തമാക്കി.

രണ്ടാം ഭാര്യ വിദേശിയായവർക്കാണ് ഏറെയും നൊബേൽ ലഭിക്കുന്നതെന്നാണ് അഭിജിത്​ ബാനർജിയുടെ നേട്ടത്തിൽ രാഹുൽ സിൻഹയുടെ പരിഹാസം. അഭിജിത്​ ബാനർജിയെ പോലുള്ള ആളുകൾ സാമ്പത്തിക ശാസ്ത്രത്തിന് ഇടത് ആശയങ്ങളുടെ ചായം പൂശുകയാണെന്നായിരുന്നു കേ​ന്ദ്രമന്ത്രി പിയൂഷ്​ ഗോയൽ പറഞ്ഞത്​.

പിയൂഷ്​ ഗോയലിനെതിരെ ​രാഹുൽ
ന്യൂ​ഡ​ൽ​ഹി: നൊ​ബേ​ൽ ജേ​താ​വ്​ അ​ഭി​ജി​ത്​ ബാ​ന​ർ​ജി​ക്കെ​തി​രാ​യ പ​രാ​മ​​ർ​​ശ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ലി​നെ ക​ട​ന്നാ​ക്ര​മി​ച്ച്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി. ഈ ​ആ​ശ​യ​ഭ്രാ​ന്ത​ന്മാ​ർ​ക്ക്​​ വി​ദ്വേ​ഷം​കൊ​ണ്ട്​ ക​ണ്ണു കാ​ണാ​താ​യി​രി​ക്കു​െ​ന്ന​ന്നും ആ​രാ​ണ്​ പ്ര​ഫ​ഷ​ന​ലു​ക​ൾ എ​ന്ന​തി​നെ​ക്കു​റി​ച്ച്​ ഒ​രു ധാ​ര​ണ​യു​മി​ല്ലെ​ന്നു​മാ​യി​രു​ന്നു രാ​ഹു​ലി​​െൻറ പ്ര​തി​ക​ര​ണം.

അ​ഭി​ജി​ത്​ ബാ​ന​ർ​ജി ‘ഇ​ട​തു പാ​ള​യ’​ത്തി​ലു​ള്ള​യാ​​ളാ​ണെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ഗോ​യ​ൽ ആ​രോ​പി​ച്ചി​രു​ന്നു. വ്യ​വ​സാ​യ​മ​ന്ത്രി ത​​െൻറ പ്ര​ഫ​ഷ​ന​ലി​സ​ത്തെ ചോ​ദ്യം ചെ​യ്യു​െ​ന്ന​ന്ന്​ ഒ​രു ചാ​ന​ലി​ൽ അ​ഭി​ജി​ത്​ ഇ​തി​നോ​ട്​ പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്​​തു. ‘പ്രി​യ​െ​പ്പ​ട്ട ബാ​ന​ർ​ജീ, ഈ ​​​ആ​ശ​യ ഭ്രാ​ന്ത​ന്മാ​ർ​ക്ക്​ വി​​ദ്വേ​ഷ​ത്താ​ൽ ക​ണ്ണു കാ​ണാ​താ​യി​രി​ക്കു​ന്നു. പ്ര​ഫ​ഷ​ന​ലു​ക​ൾ എ​ന്താ​ണെ​ന്ന്​ അ​വ​ർ​ക്ക​റി​യി​ല്ല. ഒ​രു ദ​ശ​കം എ​ടു​ത്താ​ലും അ​വ​രോ​ട്​ അ​തു​ പ​റ​ഞ്ഞു ഫ​ലി​പ്പി​ക്കാ​ൻ താ​ങ്ക​ൾ​ക്ക്​ ക​ഴി​യു​ക​യി​ല്ല’ -ബാ​ന​ർ​ജി​യു​ടെ പ്ര​തി​ക​ര​ണം ചേ​ർ​ത്തു​വെ​ച്ച്​ രാ​ഹു​ൽ ട്വീ​റ്റ്​ ചെ​യ്​​തു. നേ​ര​ത്തേ ഗോ​യ​ലി​നെ​തി​രെ പ്രി​യ​ങ്ക ഗാ​ന്ധി​യും രം​ഗ​ത്തു​വ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsNobel winnerAbhijit Banerjee
News Summary - BJP's Personal Criticism Is Upsetting, Says Nobel Laureate Abhijit Banerjee-Business
Next Story