Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പവാറിനെ പുകഴ്ത്തി പങ്കജ മുണ്ടെ; ബി.ജെ.പി വിടുന്നെന്ന് അഭ്യൂഹം
text_fieldsbookmark_border
മുംബൈ: ബി.ജെ.പി ദേശീയ സെക്രട്ടറിയും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ പങ്കജ മുണ്ടെയും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി അഭ്യൂഹം. എന്‍.സി.പി നേതാവ് ശരദ് പവാറിനെ പുകഴ്ത്തി ട്വീറ്റ് ചെയ്തതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.
പകര്‍ച്ച വ്യാധിയുടെ കാലത്തും യോഗങ്ങളും ചര്‍ച്ചകളുമെല്ലാമായി തിരക്കു നിറഞ്ഞ പവാറിന്റെ പരിപാടികളില്‍ അത്ഭുതം തോന്നുന്നു എന്നായിരുന്നു പങ്കജയുടെ ട്വീറ്റ്. നേരത്തെ പുണെയില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പരിപാടിയില്‍ ശരദ് പവാറിനൊപ്പം പങ്കജ വേദി പങ്കിട്ടിരുന്നു.
ഇതോടെയാണ് കഴിഞ്ഞാഴ്ച ബി.ജെ.പി വിട്ട ഏക്‌നാഥ് ഖഡ്‌സേക്ക് പിന്നാലെ പങ്കജയും പാര്‍ട്ടി വിടുകയാണെന്ന അഭ്യൂഹം പരന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

