Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വിമർശനങ്ങൾ...

കോവിഡ്​ വിമർശനങ്ങൾ മറികടക്കാൻ പുതിയ പദ്ധതിയുമായി ബി.ജെ.പി

text_fields
bookmark_border
modi-shah
cancel

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച പറ്റിയതിന് കേന്ദ്ര സർക്കാർ​ രൂക്ഷ വിമർശനത്തിന്​ പാത്രമായതിന്​ പിന്നാലെ മുഖം രക്ഷിക്കാൻ പുതിയ പദ്ധതികൾ ആവിഷ്​കരിച്ച്​ ബി.ജെ.പി.

കോവിഡ്​ വാക്​സിനേഷനും മറ്റുമായി ബദ്ധപ്പെട്ട വിഷയങ്ങളിൽ രണ്ടാം ഘട്ട സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക്​ തുടക്കം കുറിക്കാനാണ്​ തീരുമാനമായത്​. രാജ്യത്ത് രണ്ടാം കോവിഡ്​ തരംഗം രൂക്ഷമായ സാഹചര്യത്തിൽ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ കഴിഞ്ഞ മാസമായിരുന്നു പദ്ധതിക്ക്​ തുടക്കം കുറിച്ചത്​.

'സേവാ ഹി സംഗാതൻ' പരിപാടിയുടെ ഭാഗമായി വാക്​സിനേഷൻ കാമ്പയിൻ, ദുരിതാ​ശ്വാസ പദ്ധതികൾ, ഗ്രാമങ്ങളിലെ ആരോഗ്യ പ്രവർത്തനങ്ങൾക്കുള്ള പരിശീലന പരിപാടികൾ എന്നിവിടങ്ങളിൽ സേവനത്തിനിറങ്ങാൻ നഡ്ഡ പാർട്ടി പ്രവർത്തകരോട്​ ആഹ്വാനം ചെയ്​തിരുന്നു.

45 വയസിന്​ മുകളിലുള്ള എല്ലാവരും കുത്തിവെപ്പെടുത്തുവെന്ന്​ ഉറപ്പ്​ വരുത്താൻ പാർട്ടി പ്രവർത്തകർക്ക്​ നിർദേശം ലഭിച്ചിരുന്നു. ഇതോടൊപ്പം ഡെലിവറി ജീവനക്കാർ, ഓ​ട്ടോറിക്ഷ ഡ്രൈവർമാർ, പത്രവിതരണക്കാർ, മറ്റ്​ ജോലിക്കാർ എന്നിവരെ വാക്​സിനെടുക്കാൻ പ്രേരിപ്പിക്കുന്നതിനായി നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Seva hi SangathanBJP
News Summary - BJP's New Plan To throw off COVID-19 Criticism
Next Story