Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിക്കെതിരായ പഴയ ട്വീറ്റ് പിൻവലിക്കില്ല; പ്രതികരണവുമായി ഖുശ്ബു

text_fields
bookmark_border
Khushbu Sundar
cancel

ന്യൂഡൽഹി: മോദിക്കെതിരായി 2018ലെ ട്വീറ്റ് പിൻവലിക്കില്ലെന്ന് വ്യക്തമാക്കി നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ. താനൊരിക്കലും ആ ട്വീറ്റ് ഡിലീറ്റ് ചെയ്യില്ല, അതുപോലെ വേറെയും ട്വീറ്റുകൾ നിരവധിയുണ്ട്. കോൺഗ്രസിന് ഇപ്പോൾ ജോലിയില്ലാതായിരിക്കുന്നു. ഇനിയും ഇത്തരം ട്വീറ്റുകൾ നിങ്ങൾക്ക് കണ്ടെത്താമെന്നും ഖുശ്ബു ട്വിറ്ററിൽ എഴുതി.



രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയതിനു പിന്നാലെയാണ് ഖുശ്ബു സുന്ദറിന്‍റെ പഴയ ട്വീറ്റ് കോൺഗ്രസ് പ്രവർത്തകർ കുത്തിപ്പൊക്കിയത്. ‘മോദി എന്നതിന്റെ അർഥം അഴിമതി എന്നാക്കി മാറ്റാമെന്ന്’ 2018ൽ കോൺഗ്രസിലായിരുന്നപ്പോൾ ഖുശ്ബു ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് വൈറലായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP's Khushbu Sundar After Old Tweet On PM Goes Viral
Next Story