Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനരക്ഷാ മാർച്ച്​...

ജനരക്ഷാ മാർച്ച്​ പരാജയം– യെച്ചൂരി

text_fields
bookmark_border
ജനരക്ഷാ മാർച്ച്​ പരാജയം– യെച്ചൂരി
cancel

ന്യൂഡൽഹി: കേരളത്തിലെ ബി.ജെ.പിയുടെ ജനരക്ഷാ മാർച്ച്​ പരാജയമാണെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പി– ആർ.എസ്​.എസ്​ അക്രമങ്ങൾ കൊണ്ട്​ സി.പി.എമ്മിനെ പേടിപ്പിക്കാനവില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി അക്രമങ്ങൾക്കെതിരെ നാളെ ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക്​ മാർച്ച്​ നടത്തും. 
അഴിമതി ആരോപണങ്ങളിൽ നിന്ന്​ മകൻ ജെയ്​ഷായെ രക്ഷിക്കാൻ ​അമിത്​ ഷാ ശ്രമിക്കുകയാണെന്ന്​ യെച്ചൂരി ആരോപിച്ചു. ജെയ്​ഷായുടെ സ്വത്ത്​ വർധിച്ചതിനെ കുറിച്ച്​ അന്വേഷണം നടത്തണം. 
വേങ്ങരയിൽ ബി.ജെ.പിക്ക്​ വോട്ട്​ കുറഞ്ഞത്​ കേരള സർക്കാറിനെതിരായ കള്ള പ്രചാരണങ്ങൾക്ക്​ ജനങ്ങൾ നൽകിയ തിരിച്ചടിയാണെന്നും യെച്ചൂരി പറഞ്ഞു.

രാഷ്​ട്രീയപ്രമേയത്തി​​െൻറ കരട്​ തയാറാക്കാൻ പി.ബിയെ ചുമതലപ്പെടുത്തി. ഏതെങ്കിലും കരട്​ രേഖ തള്ളുകയോ കൊള്ളുകയോ ചെയ്​തിട്ടില്ലെന്നും കോൺഗ്രസ്​ ബന്ധം തള്ളിയെന്ന മാധ്യമ വാർത്തകളോട്​ പ്രതികരിച്ചുകൊണ്ട്​ അദ്ദേഹം പറഞ്ഞു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sitharam yechurymalayalam newsPolite BureauBJP
News Summary - BJP's Janaraksha March is flop - Sitharam Yechury
Next Story