Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയ്​ ​ശ്രീറാം എന്ന്​...

ജയ്​ ​ശ്രീറാം എന്ന്​ വിളിക്കാത്തതിന്​ മുസ്​ലിം യുവാവിനെ ആക്രമിച്ചു; ദയനീയമെന്ന്​​ ഗംഭീർ

text_fields
bookmark_border
ജയ്​ ​ശ്രീറാം എന്ന്​ വിളിക്കാത്തതിന്​ മുസ്​ലിം യുവാവിനെ ആക്രമിച്ചു; ദയനീയമെന്ന്​​ ഗംഭീർ
cancel

ന്യൂഡൽഹി: ഗുർഗാവിൽ മുസ്​ലിം യുവാവിനെ സംഘ്​പരിവാർ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ക്രിക്കറ്റ ്​താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. ബി.ജെ.പി പ്രവർത്തകർ ഗുർഗാവിൽ ഒരു മുസ്​ലിം യുവാവിൻെറ തൊപ്പി വലിച്ചൂരുകയ ും ജയ്​ ശ്രീറാം എന്ന്​ വിളിക്കാൻ ആക്രോശിച്ച്​ അക്രമിക്കുകയും ചെയ്​തിരുന്നു.

ഇന്ത്യയൊരു മതേതര രാജ്യമാ ണെന്ന്​ പറഞ്ഞായിരുന്നു ട്വിറ്ററിൽ ഗംഭീറിൻെറ പ്രതികരണം. ‘ഗുരുഗ്രാമിൽ മുസ്​ലിം യുവാവിനെ നിർബന്ധിച്ച്​ തലപ്പാ വ് അഴിപ്പിക്കുകയും ജയ്​ ശ്രീറാം വിളിപ്പിക്കുകയും ചെയ്​തതായി കണ്ടു. അത്​ അങ്ങേയറ്റം പരിതാപകരമാണ്​. ഇത്​ ചെയ്​തവർക്കെതിരെ ഗുരുഗ്രാം അധികൃതർ ശക്​തമായ നടപടി സ്വീകരിക്കണം.

ഇന്ത്യയിലാണ്​ ജാവേദ്​ അക്​തറിനെ പോലെയുള്ള ആൾ ‘ഓ പാലൻ ഹാരെ, നിർഗുൺ ഔർ നാരേ എന്ന ഗാനമെഴുതിയത്​. രാകേഷ്​ ഓം മെഹ്​റയെ പോലുള്ളവർ 'അർസിയാൻ' എന്ന ഗാനം നമുക്ക്​ നൽകിയതും ഭാരതത്തെ സംബന്ധിച്ചാണ്​​. -ഗംഭീർ ട്വിറ്ററിൽ കുറിച്ചു.​

‘സബ്​കാ സാഥ്​ സബ്​കാ വികാസ്​, സബ്​കാ വിശ്വാസ്​’ എന്ന നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്ത്രത്തിലൂടെയാണ്​ എന്നിൽ മതേതരത്വമെന്ന ആശയം ഉത്ഭവിക്കുന്നത്​. ഗുരുഗ്രാമിലെ സംഭവത്തിൽ മാത്രമായി ഇതിനെ ഞാൻ ഒതുക്കുന്നില്ല. മതവും ജാതിയും പറഞ്ഞുള്ള എല്ലാ ആക്രമണങ്ങളും പരിതാപകരമാണ്​. സഹിഷ്​ണുതയും എല്ലാ മേഖലയിലുമുള്ള വളർച്ചയുമാണ്​ ഇന്ത്യ എന്ന ആശയത്തിൻെറ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്​ചയായിരുന്നു ഗുർഗാവിൽ രാജ്യവ്യാപകമായി പ്രതിഷേധമുയർന്ന സംഭവം നടന്നത്​. പ്രാർഥന കഴിഞ്ഞ്​ വരികയായിരുന്ന മുഹമ്മദ്​ ബർകത്​ ആലം എന്നയാളെ ഒരു കൂട്ടം സംഘ്​പരിവാർ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ജയ്​ ശ്രീറാം എന്ന്​ വിളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്​ ആക്രമിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്നും ഇന്നലെയുമായി രാജ്യത്ത്​ വിവിധ സംസ്ഥാനങ്ങളിലായി നിരവധി ആക്രമണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. ഇന്ന്​ ഗുജറാത്തിൽ യുവാവിന്​ വെടിയേറ്റു. പേര്​ ചോദിച്ചതിന്​ ശേഷം പാകിസ്​താനിലേക്ക്​ പോകാൻ ആക്രോശിച്ചായിരുന്നു ആക്രമണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gurgaongautam gambhirmob lynching
News Summary - BJP's Gautam Gambhir reacts On Attack against Muslim Man In Gurgaon
Next Story