Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുജറാത്തിൽ ബി.ജെ.പി, ഹിമാചലിൽ ഇഞ്ചോടിഞ്ച്; എക്സിറ്റ്പോൾ ശരിവെച്ച് ഫലസൂചന

text_fields
bookmark_border
Assembly election results, Gujarat Poll, Himachal Pradesh poll
cancel

ന്യൂഡൽഹി: രണ്ട് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്ത് വരുമ്പോൾ ഗുജറാത്തിൽ ബി.ജെ.പി മുന്നേറ്റം. ഹിമാചൽപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

ഗുജറാത്തിൽ ബി.ജെ.പി നൂറിലേറെ സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 50ലേറെ സീറ്റുകളിൽ മുന്നേറുന്നു. കാടിളക്കി പ്രചാരണം നടത്തിയ ആപ് നിലവിൽ മൂന്ന് സീറ്റിൽ മാത്രമാണ് മുന്നേറുന്നത്.

അതേസമയം, ഹിമാചൽ പ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ​ബി.ജെ.പിയും കോൺഗ്രസും 33 സീറ്റുകളിലാണ് മുന്നേറുന്നത്. മറ്റുള്ളവർ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. എക്സിറ്റ്പോൾ പ്രവചനങ്ങളെ ശരിവെക്കും വിധമാണ് രണ്ട് സംസ്ഥാനത്ത് നിന്നും പുറത്തുവരുന്ന ആദ്യഘട്ട ഫലസൂചനകൾ. ഗുജറാത്തിൽ ബി.ജെ.പി മുന്നേറ്റവും ഹിമാചലിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമാണ് എക്സിറ്റ്പോൾ പ്രവചിച്ചിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP's early Guj leads past 110; tight race in Himachal
Next Story