Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോട്ടുയന്ത്രത്തിൽ നിന്ന് ചിഹ്നം നീക്കാനുള്ള ബി.ജെ.പി ആവശ്യം കമീഷനിലേക്ക്

text_fields
bookmark_border
വിഷയം കമീഷൻ പരിഗണിക്കട്ടെ എന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത്
EVM
cancel

ന്യൂഡൽഹി: പാർട്ടി ചിഹ്നങ്ങൾ വോട്ടുയന്ത്രങ്ങളിൽ നിന്ന നീക്കം ചെയ്യണമെന്ന ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായയുടെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പരിഗണിക്കട്ടെ എന്ന് സുപ്രീംകോടതി. ആവശ്യം പരിശോധിക്കാമെന്ന് കമീഷൻ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ഹരജി തീർപ്പാക്കി.

പാർട്ടി ചിഹ്നങ്ങൾ ഒഴിവാക്കി അതിന് പകരം സ്ഥാനാർഥിയുടെ പേര്, വയസ്, വിദ്യാഭ്യാസ യോഗ്യത, ഫോ​ട്ടോ എന്നിവ മാത്രം മതി വോട്ടുയന്ത്രങ്ങളിൽ പതിച്ചാൽ മതിയെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ ആവശ്യം. സ്ഥാനാർഥികളെ അവരുടെ വി​ശ്വാസ്യത നോക്കി തെരഞ്ഞെടുക്കുന്നതിൽ നിന്നും ചിഹ്നങ്ങൾ തടയുമെന്ന് ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായക്ക് ​ വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകരായ വികാസ് സിങ്ങും ഗോപാൽ ശങ്കര നാരായണനും വാദിച്ചു.

അതിനാൽ വോട്ടുയന്ത്രങ്ങളിൽചിഹ്നം പതിക്കുന്നത് ഭരണഘടനയുടെ 14ഉം 21ഉം അനുഛേദങ്ങളുടെ ലംഘനമാണെന്ന വാദവും അവരുയർത്തി. തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടതാണെന്നും വോട്ടർമാരാണ് ഒരാളെ തെരഞ്ഞെടുക്കുന്നന്നെ് കരുതി അയാൾക്ക് പാർട്ടിയെ ഉപേക്ഷിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ലളിത് വ്യക്തമാക്കി.

വിഷയം പരിശോധിക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബി.ജെ.പി നേതാവ. ഇത്തരമൊരു ആവശ്യവുമായി വന്നാൽ വിഷയം പരിഗണിക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷന് വേണ്ടി ഹാജരായ അഡ്വ. അമിത് ശർമ ബോധിപ്പിച്ചതോടെ കേസ് തീർപ്പാക്കുകയാണെന്ന് ചീഫ് ജസ്റ്റിസും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP's demand to remove the symbol from the voting machine to the commission
Next Story