ബി.ജെ.പിയുടെ കൗണ്ട്ഡൗൺ ആരംഭിച്ചു-കെജ്രിവാൾ
text_fieldsമദ്യനയ കേസിൽ ഡൽഹി കോടതി കുറ്റമുക്തനാക്കിയതിന് ശേഷം ജന്തർ മന്തറിൽ ഞായറാഴ്ച
നടത്തിയ റാലിയിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സംസാരിക്കുന്നു
ന്യൂഡൽഹി : ബി.ജെ.പിയുടെ പുറത്തേക്കുള്ള കൗണ്ട്ഡൗൺ ആരംഭിച്ചുവെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മദ്യനയ കേസിൽ ഡൽഹി കോടതി കുറ്റമുക്തനാക്കിയതിന് 48 മണിക്കൂറിനുശേഷം ജന്തർ മന്തറിൽ ഞായറാഴ്ച നടത്തിയ കൂറ്റൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ കെജ്രിവാൾ രൂക്ഷ ആക്രമണം അഴിച്ചുവിട്ടു. ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയും ഷായും എക്സൈസ് നയ കേസിൽ തന്നെ കുടുക്കാൻ ഗൂഢാലോചന നടത്തി. പ്രധാനമന്ത്രി എല്ലാവരെയും ഭയപ്പെടുന്നു. ഒരു ‘സ്വേച്ഛാധിപതി’ ഭയപ്പെടുമ്പോൾ അത് അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാന സൂചനയാണ്- കെജ്രിവാൾ പറഞ്ഞു. കുറ്റപത്രം ‘ആഭ്യന്തര വൈരുധ്യങ്ങൾനിറഞ്ഞതാണെന്നും ഗൂഢാലോചന സിദ്ധാന്തത്തിന്റെ അടിവേരിൽ അടിവരയിടുന്നുവെന്നുമാണ് കോടതി സി.ബി.ഐയെ വിമർശിച്ചത്.
12 വർഷത്തെ ബി.ജെ.പി ഭരണത്തിൽ രാജ്യത്ത് എല്ലാ മേഖലകളും തകർന്നുവെന്നും റോഡുകൾ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയ മേഖലകളുടെ അവസ്ഥ മോശമാണെന്നും മുൻ ഡൽഹി മുഖ്യമന്ത്രി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

