Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘മുസ്‍ലിംകളോടു​ള്ള...

‘മുസ്‍ലിംകളോടു​ള്ള ബി.ജെ.പിയുടെ ‘കരുതൽ’ ജിന്നയെപ്പോലും നാണിപ്പിക്കുന്നത്’, പരിഹാസവുമായി ഉദ്ധവ് താക്കറെ

text_fields
bookmark_border
uddhav thackeray
cancel

മുംബൈ: വഖഫ് ഭേദഗതി ബിൽ ചർച്ചക്കിടെ ബി.ജെ.പിയും അവരുടെ സഖ്യകക്ഷികളും മുസ്‍ലിംകളോട് അവർക്കുള്ളതായി അവകാശപ്പെട്ട ‘കരുതലും സ്നേഹവും’ പാകിസ്താൻ സ്ഥാപകൻ മുഹമ്മദലി ജിന്നയെപ്പോലും നാണിപ്പിക്കുന്നതാണെന്ന പരിഹാസവുമായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ലോക്സഭയിൽ ബിൽ പാസായശേഷം മുംബൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഖഫ് ഭേദഗതി ബില്ലിൽ ബി.ജെ.പി കാട്ടുന്ന തട്ടിപ്പിനെയാണ് എതിർക്കുന്നത്. വഖഫ് ഭൂമി തട്ടിയെടുത്ത് തങ്ങളുടെ വ്യവസായികളായ സുഹൃത്തുക്കൾക്ക് നൽകാനാണ് പദ്ധതി. മൂന്നാം ടേമിൽ കേ​​​ന്ദ്രം ഭരിക്കാൻ അവസരം കിട്ടിയ ബി.ജെ.പി ഇപ്പോഴും ഹിന്ദു-മുസ്‍ലിം വിഷയങ്ങൾ തപ്പി നടക്കുകയാണെന്നും ഉദ്ധവ് കുറ്റപ്പെടുത്തി. മുസ്‍ലിംകളെ ഇഷ്ടമല്ലെങ്കിൽ തങ്ങളുടെ പാർട്ടി പതാകയിൽനിന്ന് പച്ചനിറം നീക്കാൻ ഉദ്ധവ് ബി.ജെ.പിയെ വെല്ലുവിളിച്ചു.

12 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് ഏപ്രിൽ രണ്ടിന് അർധ രാത്രി ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ പാസാക്കിയത്. 232 അംഗങ്ങൾ എതിർത്തപ്പോൾ 288 പേർ അനുകൂലിച്ചു. രാജ്യത്തെ മുസ്‍ലിം സമൂഹത്തിന്റെ ആശങ്കയും ആകുലതകളും അവഗണിച്ച് പാർലമെന്റി ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ച് വിവാദ വ്യവസ്ഥകൾ എല്ലാം നിലനിർത്തിയാണ് വഖഫ് ബിൽ ലോക്സഭയിൽ പാസാക്കിയത്.

എൻ.കെ. പ്രേമചന്ദ്രൻ, ഗൗരവ് ഗോഗോയി, കെ. സുധാകരൻ, ഇംറാൻ മസൂദ്, അസദുദ്ദീൻ ഉവൈസി, സൗഗത റോയ്, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, രാജീവ് രഞ്ജൻ, മുഹമ്മദ് ജാവേദ് തുടങ്ങിയവരുടെ ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ട് തള്ളിയാണ് ബിൽ ലോക്സഭ പാസാക്കിയത്. ഇൻഡ്യ സഖ്യത്തിന്റെ ഒറ്റക്കെട്ടായ എതിർപ്പിനിടയിലും എൻ.ഡി.എ ഘടകകക്ഷികളുടെ പിന്തുണ സർക്കാർ ഉറപ്പാക്കി. ആന്ധ്രപ്രദേശിലെ തെലുഗുദേശം പാർട്ടിയും ബിഹാറിലെ ജനതാദൾ യുവും എൽ.ജെ.പിയും വഖഫ് ബില്ലിനൊപ്പം നിന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uddhav ThackerayWaqf Amendment BillB J P
News Summary - BJP's 'concern' for Muslims would put Jinnah to shame, says Uddhav Thackeray on Waqf Amendment Bill
Next Story