Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിൽ ബിരേൻ സിങ്​...

മണിപ്പൂരിൽ ബിരേൻ സിങ്​ വിശ്വാസവോട്ട്​ നേടി

text_fields
bookmark_border
മണിപ്പൂരിൽ ബിരേൻ സിങ്​ വിശ്വാസവോട്ട്​ നേടി
cancel

ഇംഫാൽ: മണിപ്പൂരിൽ ബിരേൻ സിങി​​െൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ വിശ്വാസ വോട്ട്​ നേടി. 60 അംഗങ്ങളിൽ 33 പേരുടെ പിന്തുണയാണ്​ ബി.ജെ.പിക്ക്​ ലഭിച്ചത്​.  60 അംഗ മണിപ്പൂർ നിയമസഭയിൽ 21 സീറ്റുകളാണ്​ ബി.ജെ.പിക്ക്​ നേടിയത്​​. ഇതിന്​ പുറമേ  നാഷണൽ പീപ്പിൾസ്​ പാർട്ടി, നാഷണൽ പീപ്പിൾസ്​ ഫ്രണ്ട്​, ലോക്​ജനശക്​തി പാർട്ടി എന്നീ പാർട്ടികളും ബി.ജെ.പിയെ പിന്തുണച്ചു. 

തെരഞ്ഞെടുപ്പിന്​ ശേഷം കോൺഗ്രസാണ്​ മണിപ്പൂർ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി(27സീറ്റ്​) മാറിയത്​. എന്നാൽ ചെറു പാർട്ടികളുടെ പിന്തുണയോടെ ബി.ജെ.പി അധികാരത്തിലെത്തുകയായിരുന്നു. മണിപ്പൂർ നിയമസഭയിൽ നാല്​ അംഗങ്ങളാണ്​​ നാഷണൽ പീപ്പൾസ്​ പാർട്ടിക്കുുള്ളത്​. എൽ.ജെ.പി, എൻ.പി.എഫ്​ എന്നിവർക്ക്​ ഒാരോ അംഗങ്ങളും ഉണ്ട്​. ഇവരെ കൂടാതെ ​ കോൺഗ്രസ് പിന്തുണയോടെ വിജയിച്ച ഒരംഗവും ബി.ജെ.പിയെ പിന്തുണച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manipurbjp
News Summary - BJP's Biren Singh wins floor test in Manipur Assembly
Next Story