Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബി.ജെ.പിയുടെ ബി ടീം, ഉവൈസിക്കെതിരെ രൂക്ഷവിമർശനവുമായി ആർ.ജെ.ഡിയും
cancel
Homechevron_rightNewschevron_rightIndiachevron_right'ബി.ജെ.പിയുടെ ബി ടീം',...

'ബി.ജെ.പിയുടെ ബി ടീം', ഉവൈസിക്കെതിരെ രൂക്ഷവിമർശനവുമായി ആർ.ജെ.ഡിയും

text_fields
bookmark_border

പറ്റ്​ന: ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്​ ഭൂരിപക്ഷം ലഭിക്കാതെ പോയതിന്​ അസദുദ്ദീൻ ഉവൈസി നയിക്കുന്ന ഓൾ ഇന്ത്യ മജ്​ലിസേ ഇത്തിഹാദുൽ മുസ്​ലിമീനെ (എ.ഐ.എം.ഐ.എം) കുറ്റപ്പെടുത്തി കോൺഗ്രസിനു പിന്നാലെ ആർ.​ജെ.ഡിയും. ബിഹാറിൽ മഹാസഖ്യത്തി​െൻറ തോൽവിക്ക്​ ഏക കാരണക്കാരൻ ഉവൈസിയാണെന്ന്​ കുറ്റപ്പെടുത്തിയ മുതിർന്ന ആർ.ജെ.ഡി നേതാവ്​ ശിവാനന്ദ്​ തിവാരി രൂക്ഷമായ ഭാഷയിലാണ്​ അദ്ദേഹത്തെ വിമർശിച്ചത്​.

ഉവൈസി ബി.ജെ.പിയ​ുടെ ബി ടീമാണെന്ന്​ തിവാരി ആരോപിച്ചു. 'മഹാസഖ്യത്തെ തോൽപിക്കാൻ ബി.ജെ.പിക്കു വേണ്ടിയാണ്​ അദ്ദേഹം ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത്​. രാജ്യത്തി​െൻറ രാഷ്​ട്രീയ ചിത്രം തന്നെ മാറ്റിമറിക്കാൻ കഴിയുന്ന രീതിയിൽ സ്വാധീനം ചെലുത്താൻ കഴിയുമായിരുന്ന തെരഞ്ഞെടുപ്പ്​ ഫലമാണ്​ അതുവഴി ഇല്ലാതായത്​.' -തിവാരി പറഞ്ഞു. ബി.ജെ.പിയും ആർ.എസ്​.എസും എന്നെങ്കിലു​ം ഉവൈസിയെ ഒറ്റുകാരനെന്നോ ദേശദ്രാഹി​െ​യന്നോ വിളിക്കുന്നത്​ നിങ്ങൾ കേട്ടിട്ടു​ണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

'എവിടെയെങ്കിലും തെരഞ്ഞെടുപ്പ്​ ഉണ്ടാകു​േമ്പാൾ, പ്രത്യേകിച്ച്​ മുസ്​ലിം ഭൂരിപക്ഷ മേഖലകളിൽ, ഉവൈസി പാർട്ടി സ്​ഥാനാർഥികളെ രംഗത്തിറക്കും. എന്തുകൊണ്ടാണത്​? ബി.ജെ.പി-ആർ.എസ്​.എസ്​ ടീമിനെ പരാജയപ്പെടുത്താനോ ജയിച്ച്​ സർക്കാറുണ്ടാക്കാനോ തനിക്ക്​ കഴിയില്ലെന്ന്​ അറിയുമെങ്കിലും അദ്ദേഹം മത്സരിക്കും. കാരണം, ബി.ജെ.പി-ആർ.എസ്​.എസ് അജണ്ടയെ സഹായിക്കുകയാണ്​ ഉവൈസിയുടെ ഉദ്ദേശ്യം'- മുൻ സോഷ്യലിസ്​റ്റ്​ നേതാവായ തിവാരി കൂട്ടിച്ചേർത്തു.

നേരത്തേ, ​കോൺഗ്രസ്​ നേതാവ്​ അധീർ രഞ്​ജൻ ചൗധരിയും ഉവൈസിയെ കടന്നാക്രമിച്ച്​ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ്​ ഫലം തങ്ങൾക്ക്​ അനുകൂലമാക്കി മാറ്റാൻ ഉവൈസിയു​​െട പാർട്ടിയെ ബി.ജെ.പി ഉപയോഗപ്പെടുത്തുകയാണെന്നാണ്​ ചൗധരി ആ​േരാപിച്ചത്​. വോട്ടുകൾ ഭിന്നിപ്പിക്കുന്ന ഉവൈസിയുടെ നീക്കങ്ങളെക്കുറിച്ച്​ എല്ലാ മതേതരപാർട്ടികളും കരുതിയിരിക്കണമെന്നും ചൗധരി പറഞ്ഞിരു​ന്നു.

ബിഹാർ തെരഞ്ഞെടുപ്പിൽ മുൻനിര കക്ഷികളെ ഞെട്ടിച്ച്​ അഞ്ചു സീറ്റിലാണ്​ എ.ഐ.എം.ഐ.എം ജയിച്ചു കയറിയത്​​. സംസ്​ഥാനത്ത്​ 19 മണ്ഡലങ്ങളിലാണ്​ പാർട്ടി മത്സരിച്ചത്​. ഇതിൽ 14ഉം കിഷൻഗഞ്ച്​, അരാരിയ, പുർണിയ, കാത്യാർ എന്നീ ജില്ലകൾ ഉൾപെടുന്ന സീമാഞ്ചൽ മേഖലയിലാണ്​. മായാവതിയുടെ ബി.എസ്​.പി, ഉപേന്ദ്ര കുശ്​വാഹയുടെ രാഷ്​ട്രീയ ലോക്​ സമത പാർട്ടി എന്നിവക്കൊപ്പം മുന്നണിയായാണ്​ എ.ഐ.എം.ഐ.എം മത്സരിച്ചത്​.

വോട്ടുകൾ ഭിന്നിപ്പിക്കുന്നവരെന്ന്​ തങ്ങളെ വിളിക്കുന്നവർക്കുള്ള ഉചിതമായ മറുപടിയാണ്​ ജനങ്ങൾ നൽകിയതെന്ന്​ വിമർശനങ്ങളോട്​ പ്രതികരിച്ച്​ ഉവൈസി പറഞ്ഞു. ബിഹാറിലെയെന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പിന്നാക്ക മേഖലകളിലൊന്നായ സീമാഞ്ചൽ പ്രദേശത്ത്​ വികസനമെത്തിക്കുകയാണ്​ മുന്നിലുള്ള ലക്ഷ്യമെന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asaduddin OwaisiRJDAIMIMBihar Election 2020
News Summary - Owaisi Responsible For The Defeat of Grand Alliance, Said RJD Leader Shivanand Tiwari
Next Story