Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുകശ്​മീരിൽ മൂന്ന്​...

ജമ്മുകശ്​മീരിൽ മൂന്ന്​ ബി.ജെ.പി പ്രവർത്തകരെ തീവ്രവാദികൾ വെടിവെച്ച്​ കൊന്നു

text_fields
bookmark_border
ജമ്മുകശ്​മീരിൽ മൂന്ന്​ ബി.ജെ.പി പ്രവർത്തകരെ തീവ്രവാദികൾ വെടിവെച്ച്​ കൊന്നു
cancel

ശ്രീനഗർ: ജമ്മുകശ്​മീരിൽ മൂന്ന്​ ബി.ജെ.പി പ്രവർത്തകരെ തീവ്രവാദികൾ വെടിവെച്ച്​ കൊന്നു. യുവമോർച്ച ജനറൽ സെക്രട്ടറി ഫിദ ഹുസൈനാണ്​ കൊല്ലപ്പെട്ടവരിൽ ഒരാൾ​. ഉമർ റംസാൻ ഹജൻ, ഉമർ റാഷിദ്​ ബീഗ്​ എന്നീ ബി.ജെ.പി പ്രവർത്തകരാണ്​ കൊല്ലപ്പെട്ട മറ്റ്​ രണ്ട്​ പേർ. കുൽഗാം ജില്ലയിലെ ​വൈ.കെ പോര ഏരിയയിലാണ്​ സംഭവം.

മൂന്ന്​ പേരും കാറിൽ വരു​േമ്പാഴാണ്​ തീവ്രവാദികൾ വെടിയുതിർത്തത്​. വ്യാഴാഴ്​ച രാത്രി 8.20ഓടെയായിരുന്നു സംഭവം. മൂന്ന്​ പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജമ്മുകശ്​മീർ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. സൈന്യവും പ്രദേശത്ത ്​തെരച്ചിൽ നടത്തുന്നുണ്ട്​.

നിരവധി ബി.ജെ.പി നേതാക്കളാണ്​ കഴിഞ്ഞ കുറേ മാസങ്ങളായി കശ്​മീരിൽ കൊല്ലപ്പെട്ടത്​. ജൂലൈയിൽ ബി.ജെ.പി നേതാവ്​ ശൈഖ്​ വസീം ബാരിയും രണ്ട്​ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. ബന്ദി​പോര ജില്ലയിലായിരുന്നു സംഭവം. ബി.ജെ.പിയുടെ ജില്ലാ പ്രസിഡൻറായിരുന്നു ബാരി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yuva MorchaFida HussainBJP
Next Story