റോഹിങ്ക്യ ക്യാമ്പ് കത്തിച്ച സംഭവം: ബി.ജെ.പി നേതാവിനെതിരെ പരാതി
text_fieldsന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥികളുടെ ക്യാമ്പ് കത്തിച്ചതിന് പിന്നിൽ തങ്ങളാണെന്ന് പറഞ്ഞ ബി.ജെ.പി യുവനേതാവിനെതിരെ പരാതി. ഡൽഹി പൊലീസ് കമീഷണർ അമുല്യ പട്നായിക്കിന് മുസ്ലിം മജ്ലിസ് ഇ മുഷാവറ എന്ന സംഘടനയാണ് പരാതി നൽകിയത്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും ഇക്കാര്യം ഉന്നയിച്ച് ഡൽഹി പൊലീസിനെ സമീപിച്ചിട്ടുണ്ട്.
യുവമോർച്ച നേതാവായ മനീഷ് ചൻഡാലെയാണ് റോഹിങ്ക്യൻ ക്യാമ്പ് കത്തിച്ചതിന് പിന്നിൽ തങ്ങളാണെന്ന് ട്വീറ്റ് ചെയ്തത്. എന്നാൽ, ട്വീറ്റ് പുറത്ത് വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മനീഷ് ചൻഡാലക്കെതിരെ നടിപടിയെടുക്കാൻ ഡൽഹി പൊലീസ് തയാറായില്ല. ഇതേ തുടർന്നാണ് പരാതിയുമായി മുസ്ലിം സംഘടനയും പ്രശാന്ത് ഭൂഷണും രംഗത്തെത്തിയത്. മനീഷിെൻറ ട്വീറ്റിെൻറ സ്ക്രീൻഷോട്ട് ഉൾപ്പടെയാണ് പരാതി നൽകിയിരിക്കുന്നത്.
ദക്ഷിണ ഡൽഹിയിലെ കാളിന്ദി കുഞ്ചിന് സമീപത്തുള്ള റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ ഏപ്രിൽ 15നാണ് തീപിടിത്തമുണ്ടായത്. തുടർന്ന് ക്യാമ്പിലെ 200ഒാളം അന്തേവാസികൾക്ക് അവരുടെ യു.എൻ വിസ ഉൾപ്പടെയുള്ള രേഖകളും സാധനങ്ങളും നഷ്ടപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
