You are here

കൊൽക്കത്തയിൽ ബി.ജെ.പി റാലിക്ക്​ നേരെ പൊലീസ്​ ലാത്തിചാർജ്​

14:42 PM
12/06/2019

കൊൽക്ക​ത്ത: പശ്ചിമബംഗാളിലെ ബാഷിരാതിൽ രണ്ട്​ ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച്​ പാർട്ടി പ്രവർത്തകർ നടത്തിയ മാർച്ചിനെതിരെ​ പൊലീസ്​ ലാത്തിവീശി. ലാൽബസാറി​ലെ പൊലീസ്​ ആസ്ഥാനത്തിലേക്കാണ്​ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ മാർച്ച്​ നടത്തിയത്​. എന്നാൽ ബിപിൻ ബിഹാരി ഗാംഗുലി സ്​ട്രീറ്റിൽ പൊലീസ്​ ബാരികേഡുകൾ വെച്ച്​ മാർച്ച്​ തടഞ്ഞു. ബാരികേഡുകൾ  മറികടന്ന പ്രവർത്തകർക്ക്​ നേരെ പൊലീസ്​ ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു. 

തെരഞ്ഞെടുപ്പിന്​ ശേഷം പശ്ചിമബംഗാളിൽ നടന്ന ബി.ജെ.പി - തൃണമൂൽ കോൺഗ്രസ്​ സംഘർഷങ്ങളിൽ നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. മമതയുടെ തൃണമൂൽ സർക്കാർ ബി.ജെ.പി പ്രവർത്തകർക്കെതിരെ അക്രമം അഴിച്ചുവിടുകയാണെന്ന്​ ആരോപിച്ചാണ്​ ബി.ജെ.പി പ്രതിഷേധ മാർച്ച്​ സംഘടിപ്പിച്ചത്​. 
 

Loading...
COMMENTS