Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബംഗാളിൽ ബി.ജെ.പിയിൽ ചേർന്ന യുവാവിെന വെടിവെച്ച് കൊന്നു
text_fieldsbookmark_border
കൊൽക്കത്ത: ബംഗാളിൽ അടുത്തിടെ തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന യുവാവ് വ െടിയേറ്റ് മരിച്ചു. നാദിയ ജില്ലയിൽ ചക്ദാഹ ടൗണിനടുത്ത തപാബാൻ ഭാഗത്ത് താമസിക്കു ന്ന സന്തു േഘാഷ് എന്ന 23കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാവിലെ 10ഒാടെ ഫോണിൽ സംസാരിച്ചുകൊണ്ട് വീടിന് പുറത്തിറങ്ങിയ സന്തുവിനെ തൊട്ടടുത്തുനിന്ന് ആരോ വെടിവെക്കുകയായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് സന്തു ഘോഷ് പാർട്ടിമാറിയത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിറകിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന് ബി.ജെ.പി ജില്ല സെക്രട്ടറി തരക് സർക്കാർ ആരോപിച്ചു. സംഭവത്തെ തുടർന്ന് ബി.ജെ.പി നേതാക്കൾ അടക്കമുള്ളവർ ദേശീയപാത ഉപരോധിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് കേന്ദ്ര സേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story